Jump to content

Help:How to install fonts/ml

From mediawiki.org
This page is a translated version of the page Help:How to install fonts and the translation is 89% complete.
Outdated translations are marked like this.
PD കുറിപ്പ്: ഈ താൾ തിരുത്തുമ്പോൾ, താങ്കളുടെ സംഭാവനകൾ സി.സി.0 പ്രകാരം പങ്ക് വെയ്ക്കാമെന്ന് താങ്കൾ സമ്മതിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പൊതുസഞ്ചയത്തിലുള്ളവയുടെ സഹായ താളുകൾ കാണുക. PD

ഡൌണ്‍ലോഡ് ചെയ്ത ഒരു ഫോണ്ട് എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നു് ഈ സഹായകതാള്‍ വിശദീകരിക്കുന്നു. നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏതാണെന്നതിനനുസരിച്ചു് താഴെക്കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങളെ പിന്തുടരുക.

വിന്‍ഡോസ്

വിന്‍ഡോസ് എക്സ്‌പി

  1. എല്ലാ അപ്ലിക്കേഷനുകളും അടയ്ക്കുക.
  2. ഡൌണ്‍ലോഡ് ചെയ്ത ഫോണ്ട് C:\Windows\Fonts ഫോള്‍ഡറിലേയ്ക്ക് പകര്‍ത്തുക.

വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7

  1. എല്ലാ അപ്ലിക്കേഷനുകളും അടയ്ക്കുക.
  2. ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഫോണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
  3. ഒരു മെനു തുറന്നുവരും, അതില്‍ നിന്നും Install എന്നു തിരഞ്ഞെടുക്കുക.

ലിനക്സ്

ഗ്നോം

  1. ഫോണ്ട് വ്യൂവര്‍ ഉപയോഗിച്ചു് ഫോണ്ട് തുറക്കുക.
  2. ഫോണ്ട് വ്യൂവറിലെ ഇന്‍സ്റ്റാള്‍ ബട്ടന്‍ അമര്‍ത്തുക.

കെ.ഡി.ഇ.

  1. ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഫോണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
  2. ഒരു മെനു തുറന്നുവരും, അതില്‍ നിന്നും Install എന്നു തിരഞ്ഞെടുക്കുക.

എല്ലാ ഉപയോക്താക്കള്‍ക്കും വേണ്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍

  1. ഒരു ഫോള്‍ഡറിലേയ്ക്ക് ഫോണ്ടുകള്‍ മാറ്റുക. ഉദാഹരണം: Downloads/fonts.
  2. ടെര്‍മിനല്‍ തുറന്ന് താഴെക്കൊടുത്തിരിക്കുന്ന ആജ്ഞ പ്രവര്‍ത്തിപ്പിക്കുക:
sudo cp -R ~/Downloads/fonts /usr/share/fonts

മാക് ഓയെസ് എക്സ്

  1. Library യിലെ Font ഫോള്‍ഡറിലേയ്ക്ക് തിരഞ്ഞെടുത്ത ഫോണ്ട് വലിച്ചിടുക.

മാക് ഓയെസ് 10.3 അല്ലെങ്കില്‍ അതിനു ശേഷമുള്ള പതിപ്പുകള്‍

  1. ഫോണ്ടില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അതു് ഫോണ്ട് ബുക്കില്‍ തുറന്നുവരും
  2. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇന്‍സ്റ്റാള്‍ എന്ന ബട്ടനില്‍ അമര്‍ത്തുക.
  3. എല്ലാ ഉപയോക്താക്കള്‍ക്കും വേണ്ടി ഇന്‍സ്റ്റാള്‍ ചെയ്യാനായി, Preferences and change > Default Install Location from > User to > Compute എടുക്കുക, ഇന്‍സ്റ്റാള്‍ ബട്ടണ്‍ അമര്‍ത്തുക.