Manual:FAQ/ml

From MediaWiki.org
Jump to: navigation, search
എന്തെങ്കിലും ചോദ്യങ്ങള്‍?

മീഡിയവിക്കിയെ കുറിച്ചുള്ള സ്ഥിരം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണിത്. താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഇവിടെയോ പഴയ മെറ്റാ സ്ഥിരം ചോദ്യങ്ങളിലോ (ഇംഗ്ലീഷ്) ഉത്തരം കണ്ടെത്താനായില്ലെങ്കില്‍, നമ്മുടെ ഐ.ആര്‍.സി ചാനലില്‍ (ഇംഗ്ലീഷ്) സഹായം തേടാവുന്നതാണ്. അല്ലെങ്കില്‍ സഹായമേശയില്‍ (ഇംഗ്ലീഷ്) ഒരു കുറിപ്പ് ചേര്‍ക്കുകയോ ആവാം. മലയാളത്തിലുള്ള ചോദ്യങ്ങള്‍ക്ക് മലയാളം വിക്കിപീഡിയ, മലയാളം വിക്കിപീഡിയ ഐ.ആര്‍.സിഎന്നിവിടങ്ങളില്‍ സഹായം തേടാവുന്നതാണ്.

ഇവിടെ കാണുന്ന സ്ഥിരംചോദ്യങ്ങള്‍ മെറ്റായിലുള്ള പതിപ്പുകളെ സാവധാനം മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഭാഷ: English  • català • dansk • Deutsch • español • français • ગુજરાતી • עברית • Bahasa Indonesia • italiano • 日本語 • 한국어 • മലയാളം • occitan • polski • português • português do Brasil • русский • Türkçe • 中文 • 中文(简体)‎

Contents


സജ്ജീകരണവും ക്രമീകരണവും [edit]

എനിക്ക് മീഡിയവിക്കി എവിടെ നിന്നു ലഭിക്കും? [edit]

മീഡിയവിക്കിയുടെ ഏറ്റവും പുതിയ സ്ഥിരതയുള്ള പതിപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ഞെക്കുക. .ടാര്‍.ജിസ് (.tar.giz) സഞ്ചയിക ആയിട്ടാവും അത് ലഭിക്കുക. ഞങ്ങളുടെ ഉപപതിപ്പ് ഭണ്ഡാരത്തില്‍ നിന്നും നേരിട്ടു ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്

എനിക്ക് മീഡിയവിക്കി എങ്ങിനെ സജ്ജീകരിക്കാം? [edit]

മീഡിയവിക്കി സജ്ജീകരണം 10 മുതല്‍ 30 മിനിട്ട് വരെ എടുക്കും, അപ്‌ലോഡിങ്ങ്/പകര്‍ത്തല്‍; സൊഫ്റ്റ്‌വെയര്‍ ക്രമീകരണത്തിനുള്ള സജ്ജീകരണ സ്ക്രിപ്റ്റ് പ്രവര്‍ത്തിപ്പിക്കല്‍ എന്നിവ ഉള്‍പെടെയാണിത് - സജ്ജീകരണം കാണുക.

സമ്പൂര്‍ണ്ണ നിര്‍ദ്ദേശങ്ങള്‍ വിതരണം ചെയ്യുന്ന സഞ്ചയികയുടൊപ്പമുള്ള INSTALL എന്ന പ്രമാണത്തില്‍ കാണാം.

എനിക്ക് മീഡിയവിക്കി എങ്ങിനെ പാക്കേജ് ഉപയോഗിച്ച് സജ്ജീകരിക്കാം? [edit]

പല ലിനക്സ് വിതരണങ്ങളും മീഡിയവിക്കി പാക്കേജ് രൂപത്തില്‍ അവരവരുടെ വിതരണങ്ങള്‍ക്കായി നല്‍കുന്നുണ്ട്. സജ്ജീകരണം, ക്രമീകരണം, തുടങ്ങിയവയുമായി ബന്ധപ്പെട്ട സഹായം, താങ്കള്‍ ഉപയോഗിക്കുന്ന ലിനക്സ് വിതരണം നല്‍കുന്നവരോട് അഭ്യര്‍ത്ഥിവാന്‍ മീഡിയവിക്കി ഡെവലപ്മെന്റ് കൂട്ടായ്മ താങ്കളോട് നിര്‍ദ്ദേശിക്കുന്നു. സജീകരണ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടത് അത്തരം പാകേജുകള്‍ പരിപാലിക്കുന്ന സമൂഹങ്ങളുടെയും കമ്പനികളുടെയും കര്‍ത്തവ്യമാണ്.

എനിക്ക് മീഡിയവിക്കി ഉപയോഗിച്ച് ഒന്നിലധികം വിക്കികള്‍ ഒരു സെര്‍വറില്‍ സജ്ജീകരിക്കുവാന്‍ കഴിയുമോ? [edit]

ഒന്നിലധികം വിക്കികള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും, അങ്ങിനെയാണെങ്കില്‍:

  • ഓരോ വിക്കിയ്ക്കും വ്യത്യസ്ത വിവരശേഖരങ്ങള്‍ (ഡേറ്റാബേസുകള്‍)ഉപയോഗിക്കേണ്ടതുണ്ട്

അല്ലങ്കില്‍

  • ഓരോ വിക്കിയ്ക്കും വ്യത്യസ്ത വിവരശേഖര പൂര്‍വ്വപ്രത്യയങ്ങള്‍ (ഡേറ്റാബേസ് പ്രിഫിക്സുകള്‍) ഉപയോഗിക്കേണ്ടതുണ്ട് (പോസ്റ്റ്ഗ്രസ് ആണെങ്കില്‍ വ്യത്യസ്തങ്ങളായ ഉപയോക്താക്കളും സ്കീമകളും ഉപയോഗിച്ച് ഈ ഫലം ലഭ്യമാക്കാവുന്നതാണ്).

ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്, $wgDBname, $wgDBprefix കാണുക.

ഒരു വിക്കി കൂടുംബം തയ്യാറാക്കുന്നതിനെക്കുറിച്ചറിയാന്‍, Manual:Wiki family കാണുക.

ഒന്നിലധികം വിക്കികള്‍ ഒരേ സെര്‍വര്‍, വിവരശേഖരം (ഡാറ്റാബേസ്), സോഴ്സ് മുതലായവ ഉപയോഗിച്ച് സജ്ജീകരിക്കുന്നതിനെ കുറിച്ചുള്ള മറ്റൊരു മാര്‍ഗ്ഗത്തിന്റെ വിവരണവും ഉപയോക്താക്കളുടെ അഭിപ്രായങ്ങളും സ്റ്റീവ് റംബേര്‍ഗിന്റെ (ശേഖരിച്ച പതിപ്പ്) വിക്കിയില്‍ കാണാം.

സുരക്ഷിത രീതിയില്‍ (സേഫ് മോഡ്) മീഡിയവിക്കി പ്രവര്‍ത്തിക്കുമോ? [edit]

ഒരു പരിധി വരെ പ്രവര്‍ത്തിക്കുന്നതാണ്. Safe mode കാണുക.

മീഡിയവിക്കിയ്ക്ക് ഷെല്‍ പ്രവേശം ആവശ്യമാണോ? [edit]

മീഡിയവിക്കി സജ്ജീകരിക്കുവാന്‍ ഷെല്‍ പ്രവേശം (Shell access അഥവാ SSH access) ആവശ്യമില്ല, എങ്കിലും ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. ഷെല്‍ പ്രവേശം ഇല്ലാതെ താങ്കളുടെ വിക്കി ബാക്ക്‍‌അപ് ചെയ്യുന്നത്, അല്ലെങ്കില്‍ പുതിയ പതിപ്പിലേക്ക് നവീകരിക്കുന്നതോ ബുദ്ധിമുട്ടായേക്കാം. ചില പരിപാലന ജോലികള്‍ ഷെല്‍ പ്രവേശം ഇല്ലാതെ ഒട്ടും സാധ്യമായെന്നു വരില്ല.

എനിക്ക് എപ്രകാരം അനുബന്ധങ്ങള്‍ സജ്ജീകരിക്കാം? [edit]

അനുബന്ധങ്ങള്‍ (എക്സ്റ്റെന്‍ഷനുകള്‍) എപ്രകാരം സജ്ജീകരിക്കാമെന്നും എങ്ങിനെ എഴുതിയുണ്ടാക്കാമെന്നും അറിയുവാന്‍ Manual:Extensions കാണുക. നിലവിലുള്ള അനുബന്ധങ്ങള്‍ Extension Matrix, Category:Extensions എന്നീ താളുകളില്‍ കണ്ടെത്താവുന്നതാണ്.

എനിക്ക് എങ്ങിനെ കൂടുതല്‍ നാമമേഖലകള്‍ ചേര്‍ക്കാം? [edit]

ഒരു നാമമേഖല (നേംസ്പേസ്) ചേര്‍ക്കുവാന്‍, താങ്കളുടെ LocalSettings.php എന്ന പ്രമാണം തിരുത്തി, $wgExtraNamespaces വഴി നാമമേഖലകള്‍ ചേര്‍ക്കേണ്ടതാണ്. കവാടം എന്ന നാമമേഖലയും ബന്ധപ്പെട്ട സംവാദത്താളും ചേര്‍ക്കാനുള്ള പദസഞ്ചയം താഴെ കൊടുത്തിരിക്കുന്നു:

$wgExtraNamespaces = array(100 => "കവാടം", 101 => "കവാടത്തിന്റെ_സംവാദം");

Note കുറിപ്പ്: സ്പേസിനു പകരം അണ്ടര്‍സ്കോര്‍ ചേര്‍ക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക, കവാടത്തിന്റെ_സംവാദം എന്നതില്‍ കാണുന്ന പ്രകാരം. അല്ലാത്ത പക്ഷം, നാമമേഖല ശരിയായ രീതിയില്‍ പ്രഖ്യാപനം (ഡിക്ലേര്‍) ചെയ്യാതിരുന്നേക്കാം!

എനിക്ക് അപ്‌ലോഡിങ് എപ്രകാരം സജ്ജമാക്കാം? [edit]

പ്രമാണം അപ്‌ലോഡ് ചെയ്യുക എന്നത് മീഡിയവിക്കിയുടെ പരക്കെ ഉപയോഗിക്കുന്ന വിശേഷഗുണമാണ്, എങ്കിലും നിലവിലുള്ള പതിപ്പുകളിലെല്ലാം അത് സ്വതവേ സാധ്യമായിരിക്കില്ല. അപ്‌ലോഡിങ് സജ്ജമാക്കുവാന്‍, ആദ്യമായി അപ്‌ലോഡ് ഡയറക്റ്ററി (സ്വതവേ images) വെബ്സെര്‍വറിനു എഴുതാന്‍ പറ്റുന്നവിധത്തില്‍ (റൈറ്റബിള്‍) ആയിരിക്കേണ്ടതുണ്ട് (chmod 777 അല്ലങ്കില്‍ അപ്പാച്ചേ ഉപയോക്താവിനെ റൈറ്റ് ചെയ്യാന്‍ അനുവദിക്കുക തുടങ്ങിയവ.) പിന്നീട് LocalSettings.php എന്ന പ്രമാണത്റ്റില്‍ $wgEnableUploads എന്ന ചരം true ആയി നല്‍കണം (ഉദാ: "$wgEnableUploads = true;"). കൂടുതല്‍ വിവരങ്ങള്‍ക്ക് Manual:Configuring file uploads കാണുക.

എനിക്ക് എപ്രകാരം മീഡിയവിക്കിയിലുള്ള ഗണിത സൂത്രവാക്യം സജ്ജമാക്കാം? [edit]

texvc എന്നറിയപ്പെടുന്ന LaTeX ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സഹായക പ്രോഗ്രാം ഉപയോഗിച്ച് ഗണിത സൂത്രവാക്യം (മാത് ഫോര്‍മുല)ആവിഷ്കരിക്കുന്നതിന് മീഡിയവിക്കി അനുവദിക്കുന്നുണ്ട്. സജ്ജമാക്കുന്നതിനെ കുറിച്ചറിയാന്‍ Manual:Math കാണുക.

ശേഖരിച്ചു വെച്ച താള്‍ ഞാന്‍ എങ്ങിനെ നീക്കം ചെയ്യും? [edit]

നാവിഗേഷന്‍ താളില്‍ മാറ്റം വരുത്തുകയോ മറ്റോ ചെയ്താല്‍, ശേഖരിച്ച (കാഷ്) താള്‍ ഒഴിവാക്കുവാന്‍ താളിന്റെ ഡൈനാമിക് യൂ.ആര്‍.എല്ലിന്റെ ഒടുവില്‍ &action=purge എന്നു ചേര്‍ക്കുക

ഉദാ: http://www.mediawiki.org/w/index.php?title=Main_Page&action=purge

അല്ലങ്കില്‍ ?action=purge എന്നു താളിന്റെ ചെറുരൂപത്തിലുള്ള യൂ.ആര്‍.എല്ലിനൊടുവില്‍ ചേര്‍ക്കുക:

ഉദാ: http://www.mediawiki.org/wiki/Main_Page?action=purge

ഇതും കാണുക: Manual:Purge, Manual:Parameters to index.php

എനിക്ക് വിവിധ തരം പ്രമാണങ്ങള്‍ അപ്‌ലോഡ് ചെയ്യല്‍ എങ്ങിനെ സജ്ജീകരിക്കാം? [edit]

അനുവദനീയമായ തരം പ്രമാണങ്ങള്‍ (ഫയല്‍ ഫോര്‍മാറ്റ്) ഏതൊക്കെയാണെന്ന് $wgFileExtensions വഴി മീഡിയവിക്കിയില്‍ വ്യക്തമായി നിര്‍ദ്ദേശിക്കേണ്ടതാണ്. സാധരണയായി ഈ നിര്‍ദ്ദേശം മീഡിയവിക്കി സജ്ജീകരണത്തിന്റെ തായ് അറയില്‍ (റൂട്ട് ഫോള്‍ഡറില്‍)LocalSettings.php എന്ന പ്രമണത്തിലാണ് ഉണ്ടാവാറ്.

ഉദാഹരണത്തിന് പി.ഡി.എഫ്. (PDF) പ്രമാണങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് അനുവധിക്കുവാന്‍, താഴെ പറഞ്ഞ പ്രകാരം LocalSettings.php-ല്‍ ചേര്‍ക്കുക:

$wgFileExtensions[] = 'pdf';

Note കുറിപ്പ്: ഒന്നില്‍ കൂടുതല്‍ തരത്തിലുള്ള പ്രമാണങ്ങള്‍ അപ്‌ലോഡ് ചെയ്യുവാന്‍ അനുവദിക്കുന്നതിനായുള്ള വാക്യഘടന വ്യത്യസ്ഥമാണ്. അതിനായി, താഴെ കൊടുത്തിരിക്കുന്ന ഉദാഹരണത്തില്‍ png, gif, jpg, jpeg, pdf, txt എന്നീ തര‍ത്തിലുള്ള പ്രമാണങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതിനായി ചെയ്തപോലെ array ഉപയോഗിച്ച് നല്‍കാവുന്നതാണ്.

$wgFileExtensions = array( 'png', 'gif', 'jpg', 'jpeg', 'pdf', 'txt' );

കൂടുതല്‍ വിവരങ്ങള്‍ക്ക് Manual:Configuring file uploads കാണുക.

"പ്രമാണം കേടാണ്‌ അല്ലങ്കില്‍ എക്സ്റ്റെന്‍ഷന്‍ സാധുതയില്ലാത്തതാണ്" [edit]

അനുവദനീയമായ തരം പ്രാമാണങ്ങള്‍ (ഫയല്‍ ഫോര്‍മാറ്റ്) ഏതൊക്കെയാണെന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തിയാലും പ്രശ്നം വരുന്നതായി ചില ഉപയോക്താക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിശക് അറിയിച്ചു കൊണ്ടുള്ള സന്ദേശം താഴെ പറയുന്നതിനു സമാനമാണ്:

The file is corrupt or has an incorrect extension. Please check the file and upload again.
(പ്രമാണം കേടാണ്‌ അല്ലങ്കില്‍ തെറ്റായ തരത്തിലുള്ളതാണ്. ദയവായി പ്രമാണം പരിശോധിച്ച് വീണ്ടും അപ്‌ലോഡ് ചെയ്യുക)

സാധ്യമായ പോം‌വഴികള്‍

  • $wgMimeDetectorCommand എന്നതിനു മൂല്യം/വില നല്‍കുക.
    ഉദാ: യുണിക്സ് അല്ലങ്കില്‍ ലിനക്സില്‍ താഴെ പറയുന്നതു പോലെ:
    $wgMimeDetectorCommand = "file --brief --mime";
  • fileinfo എന്ന പി.എച്ച്.പി. അനുബന്ധം കമ്പൈല്‍/സജ്ജീകരിക്കുക.
    ഉദാ: ഫെഡോറയില്‍ - yum install php-pecl-Fileinfo

കൂടുതല്‍ വിവരങ്ങള്‍ക്ക് Manual:Mime type detection കാണുക

സജ്ജീകരണം പ്രാഥമിക ഉപയോക്താവിനെ സൃഷ്ടിച്ചില്ലങ്കില്‍ [edit]

ചില സന്ദര്‍ഭങ്ങളില്‍, പ്രാഥമിക ഉപയോക്താവിനെ സൃഷ്ടിക്കുന്നതില്‍ സജ്ജീകരണം (ഇന്‍സ്റ്റാളര്‍) പരാജയപ്പെട്ടേക്കാം, അല്ലങ്കില്‍ ഉപയോക്തൃപട്ടിക (യൂസര്‍ റ്റേബിള്‍) ചില കാരണങ്ങളാല്‍ നഷ്ടപ്പെട്ടു പോയേക്കാം. ഈ പ്രശ്നം പരിഹരിക്കാന്‍ ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്:

maintenance/createAndPromote.php [edit]

  • AdminSettings.php സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക (AdminSettings.sample കാണുക)
  • maintenance/createAndPromote.php ഷെല്ലില്‍ നിന്നും പ്രവര്‍ത്തിപ്പിക്കുക.

ഇത് പുതിയ ഒരു ഉപയോക്താവിനെ സൃഷ്ടിക്കുകയും കാര്യനിര്‍‌വാഹകനായി അവരോധിക്കുകയും ചെയ്യുന്നതാണ്‌. സഹായത്തിന്‌ --help എന്ന പരാമീറ്ററോടെ സ്ക്രിപ്റ്റ് പ്രവര്‍ത്തിപ്പിക്കുക.

വിവരശേഖരത്തില്‍ മാറ്റം വരുത്തുക [edit]

  • സാധാരണ രീതിയില്‍ പുതിയൊരു അംഗത്വമെടുക്കുക (Special:Userlogin).
  • Special:Preferences (ക്രമീകരണങ്ങള്‍) എന്ന താള്‍ പരിശോധിച്ച് ഉപയോക്താവിന്റെ ഐ.ഡി. ശേഖരിക്കുക.
  • വിവരശേഖരത്തില്‍ (ഡേറ്റാബേസില്‍ താഴെ) കൊടുത്തിരിക്കുന്ന എസ്.ക്യു.എല്‍. സ്റ്റേറ്റ്മെന്റുകള്‍ പ്രവര്‍ത്തിപ്പിക്കുക:
    • മീഡിയവിക്കി 1.5 നു ശേഷമുള്ളവയ്ക്ക്:
      INSERT INTO user_groups ( ug_user, ug_group ) VALUES ( <id>, 'bureaucrat' ), ( <id>, 'sysop' );
    • മീഡിയവിക്കി 1.4:
      UPDATE user_rights SET ur_rights = 'sysop,bureaucrat' WHERE ur_user = <id>;
    • മീഡിയവിക്കി 1.3 -യ്ക്കും അതില്‍ പഴയവയ്ക്കും:
      UPDATE user SET user_rights = 'sysop,bureaucrat' WHERE user_id = <id>;

മുകളില്‍ പറഞ്ഞിരിക്കുന്നവയില്‍ <id> എന്നതിനു പകരം ഉപയോക്താവിന്റെ ക്രമീകരണങ്ങളില്‍ നിന്നും ലഭിക്കുന്ന ഉചിതമായ ഐ.ഡി. നല്‍കേണ്ടതാണ്.

എനിക്ക് രഹസ്യവാക്ക് എങ്ങിനെ പുനഃക്രമീകരിക്കാന്‍ സാധിക്കും? [edit]

തങ്കള്‍ക്ക് maintenance/changePassword.php എന്ന പരിപാലനസ്ക്രിപ്റ്റ് ഉപയോക്താവിന്റെ രഹസ്യവാക്ക് (പാസ്‌വേഡ്) പുനഃക്രമീകരിക്കുവാന്‍ ഉപയോഗിക്കാവുന്നതാണ്.

ഇതിനായി സ്ക്രിപ്റ്റ് താങ്കള്‍ കമാന്‍ഡ്‌ലൈനില്‍ നിന്നും പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വിക്കി ഇന്‍സ്റ്റാള്‍ ചെയ്ത സെര്‍വറില്‍ പ്രവേശനം ചെയ്ത്, കമാന്‍ഡ് പ്രോം‌‌പ്റ്റ് തുറക്കുക. സജ്ജീകരണ അറയിലേക്കും (ഇന്‍സ്റ്റലേഷന്‍ ഡയറക്റ്ററി), അവിടെനിന്ന് maintenance ഉപഅറയിലേക്കും (സബ്ഡയറക്റ്ററി) പോവുക. താഴെ പറയുന്ന കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുക:

php changePassword.php --user=someuser --password=somepass

ഇതില്‍ "somepass" എന്നതിനു പകരം താങ്കള്‍ക്ക് ആവശ്യമായ രഹസ്യവാക്കും, "someuser" എന്നതിനു പകരം "user" എന്ന പട്ടികയില്‍ (ടേബിള്‍) ഉള്ള ഉപയോക്തൃനാമവും നല്‍കേണ്ടതാണ്.

വിവരശേഖരം (ഡാറ്റാബേസ്) നേരിട്ട് തിരുത്തുന്ന, പഴയ മാര്‍ഗ്ഗവും താങ്കള്‍ക്ക് അവലംബിക്കാവുന്നതാണ്. $wgPasswordSalt എന്നത് true ആണെന്ന് കരുതുന്നു (സ്വതവേ അങ്ങിനെയാണ്‍). താങ്കള്‍ക്ക് മൈഎസ്.ക്യു.എല്‍. (MySQL)-ലില്‍ താഴെ കൊടുത്തിരിക്കുന്ന എസ്.ക്യു.എല്‍. അന്വേഷണം (SQL query) ഉപയോഗിക്കാവുന്നതാണ്‌.

 UPDATE USER SET user_password = MD5(CONCAT(user_id, '-', 
   MD5('somepass'))) WHERE user_name = 'someuser';

ഇതില്‍ "somepass" എന്നതിനു പകരം താങ്കള്‍ക്ക് ആവശ്യമായ രഹസ്യവാക്കും, "someuser" എന്നതിനു പകരം "user" എന്ന പട്ടികയില്‍ (ടേബിള്‍) ഉള്ള ഉപയോക്തൃനാമവും നല്‍കേണ്ടതാണ്.

Note കുറിപ്പ്: CONCAT സ്ട്രിങിലുള്ള user_id എന്നത് ഒരു നിരയുടെ പേരാണ് (കോളംനേം), അത് 'someuser' ഉപയോഗിച്ച് മാറ്റുവാന്‍ ഉദ്ദേശിച്ചുള്ളതല്ല.

Note കുറിപ്പ്: താങ്കള്‍ക്ക് 'dbname.user എന്നൊരു പട്ടിക നിലനില്‍ക്കുന്നില്ല' ('dbname.user table does not exist' ) എന്ന സന്ദേശം ലഭിക്കുകയാണെങ്കില്‍, LocalSettings.php പ്രമാണം പരിശോധിക്കുക, $wgDBprefix എന്ന ചരത്തിന്റെ മൂല്യം സസൂക്ഷ്മം പരിശോധിക്കുക. ആ ചരം ശൂന്യമല്ലങ്കില്‍, മുകളില്‍ കൊടുത്ത കമാന്‍ഡിലെ user എന്നതിനു പകരം $wgDBPrefix_user എന്ന് കൊടുത്ത് UPDATE ചെയ്യുവാന്‍ വീണ്ടും ശ്രമിക്കുക.

പോസ്റ്റ്ഗ്രസ്‌എസ്.ക്യു.എല്‍ ആണുപയോഗിക്കുന്നതെങ്കില്‍ ഈ അന്വേഷണം (query) ഉപയോഗിക്കുക:

  UPDATE mwuser SET user_password =
    md5(user_id || '-' || md5('somepass')) WHERE user_name='someuser';

Password Reset എന്ന രഹസ്യവാക്ക് പുനഃക്രമീകരിക്കാനുള്ള അനുബന്ധം ഉപയോഗിച്ചും ശ്രമിക്കാവുന്നതാണ്.

എന്റെ വിക്കിയില്‍ എങ്ങിനെ അന്തര്‍വിക്കി കണ്ണികള്‍ ചേര്‍ക്കാന്‍ കഴിയും? [edit]

ഡേറ്റാബേസ് വിദഗ്ദ്ധനുള്ള ഉത്തരം [edit]

താങ്കള്‍ ഇഷ്ടപ്പെട്ട പുറം‌വിക്കി വിക്കിപീഡിയ ആണെങ്കില്‍ ലിങ്കിനു മുമ്പ് "wp" എന്നു കൊടുത്താല്‍ മതിയാവും ("wikipedia" എന്നാണ് വിക്കിപീഡിയയ്ക്കു സ്വതവേ കൊടുക്കേണ്ടത്. സ്വതവേ ഉപയോഗിക്കാവുന്ന മറ്റു വാക്കുകള്‍ക്ക് അന്തര്‍‌വിക്കി കണ്ണിവത്ക്കരണം കാണുക).

താഴെ കൊടുക്കുന്ന എസ്.ക്യു.എല്‍. സ്റ്റേറ്റ്മെന്റ് താങ്കളുടെ ഡേറ്റാബേസിലെ അന്തര്‍‌വിക്കി റ്റേബിളില്‍ മാറ്റം വരുത്തുന്നതിനുപയോഗിക്കുക:

INSERT INTO interwiki (iw_prefix, iw_url, iw_local, iw_trans) VALUES ('wp', 'http://en.wikipedia.org/wiki/$1', '0', '0');

$1 എന്നത് പുറം‌വിക്കിയിലെ താളിന്റെ പേരാണ് ഉദ്ദേശിക്കുന്നത്.

സാധാരണ ഉപയോക്താവിനുള്ള ഉത്തരം [edit]

എസ്.ക്യു.എല്‍. ഉപയോഗിക്കാനുള്ള ദൃശ്യമണ്ഡലത്തില്‍ (ഉദാ: പി‌എച്ച്‌പി‌മൈഅഡ്മിന്‍), interwiki table എന്ന ഭാഗത്ത് ചെല്ലുക. വരിയുടെ ഇന്‍സേര്‍ട്ട് [insert (a row)] എന്ന ഐച്ഛികം തിരഞ്ഞെടുക്കുക. iw_prefix എന്ന ഫീല്‍ഡില്‍ താങ്കള്‍ക്ക് ആവശ്യമുള്ള അന്തര്‍‌വിക്കി പൂര്‍വപ്രത്യയം നല്‍കുക, iw_url എന്ന ഫീല്‍ഡില്‍ പുറം വിക്കിയുടെ അടിസ്ഥാന യൂ.ആര്‍.എല്ലും കൂടെ "$1" എഴുത്തും വിദഗ്ദ്ധര്‍ക്കുള്ള മറുപടിയില്‍ പറഞ്ഞതുപോലെ കൊടുക്കുക. സ്വതവേ ഉള്ള മൂല്യത പൂജ്യം (0) ആയിരിക്കും. അത് അങ്ങിനെ തന്നെ വിട്ടേക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് അന്തര്‍‌വിക്കി കണ്ണിവത്കരണം കാണുക.

എളുപ്പമുള്ള ഉത്തരം [edit]

Special:Interwiki എന്ന എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. താങ്കള്‍ക്കാവശ്യമുള്ള അന്തര്‍‌വിക്കി രീതികള്‍ Special:Interwiki എന്ന പ്രത്യേക താളില്‍ കൊടുക്കാന്‍ കഴിയുന്നതാണ്.

എങ്ങിനെ അടിസ്ഥാന യു.ആര്‍.എല്‍. ചെറുതാക്കാം? (അതായത് /w/index.php?title=ലേഖനത്തിന്റെ_പേര് എന്നതിനു പകരം /wiki/ലേഖനത്തിന്റെ_പേര്) [edit]

ചെറു യു.ആര്‍.എല്‍. കാണുക.

മീഡിയവിക്കി.ഓര്‍ഗ് ഡൌണ്‍ലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ടോ? [edit]

ഇല്ല, അത് ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ്. അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും അതിന്റെ ഉള്ളടക്കത്തിന്റെ പകര്‍പ്പവകാശങ്ങളെ കുറിച്ച് അറിയുന്നതിനും പകര്‍പ്പവകാശങ്ങള്‍ കാണുക.

ഉപയോക്താക്കളുടെ അവകാശങ്ങള്‍ എപ്രകാരം കൈകാര്യം/മേല്‍നോട്ടം നടത്താം? [edit]

പൊതുവായ വിവരങ്ങള്‍ക്ക് ഉപയോക്താക്കളുടെ അവകാശങ്ങള്‍, ഉപയോക്തൃ അവകാശങ്ങളുടെ കൈകാര്യം‍ എന്നീ താളുകള്‍ കാണുക. പ്രവേശനം നിയന്ത്രിക്കുന്നതിനും മറ്റും പ്രവേശനം തടയല്‍ എന്ന താള്‍ കാണുക.

അജ്ഞാത ഉപയോക്താക്കള്‍ തിരുത്തുന്നത് എപ്രകാരം തടയാം? [edit]

  • LocalSettings.php എന്ന ഫയലിനൊടുവിലുള്ള $wgGroupPermissions['*']['edit'] = false; ആയി നല്‍കുക.

Manual:Preventing access#Restrict anonymous editing എന്ന താളില്‍ കൂടുതല്‍ വിവരങ്ങളുണ്ട്.

അജ്ഞാത ഉപയോക്താക്കള്‍ താളുകള്‍ കാണുന്നത് എപ്രകാരം തടയാം? [edit]

  • LocalSettings.php എന്ന ഫയലിനൊടുവിലുള്ള $wgGroupPermissions['*']['read'] = false; ആയി നല്‍കുക.

Manual:$wgWhitelistRead, Manual:Preventing access#Restrict viewing of all pages തുടങ്ങിയ താളുകളില്‍ കൂടുതല്‍ വിവരങ്ങളുണ്ട്.

അംഗത്വമെടുക്കല്‍ എങ്ങിനെ നിയന്ത്രിക്കാം? [edit]

  • LocalSettings.php എന്ന ഫയലിനൊടുവിലുള്ള $wgGroupPermissions['*']['createaccount'] = false; ആയി നല്‍കുക.

Manual:Preventing access#Restrict account creation എന്ന താളില്‍ കൂടുതല്‍ വിവരങ്ങളുണ്ട്.

പുതുക്കല്‍ [edit]

പുതുക്കലിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങള്‍ സോഫ്റ്റ്വെയറിനൊപ്പമുള്ള UPGRADE എന്ന ഫയലിലുണ്ട്. പുതുക്കല്‍ എന്ന താളും കാണുക.

പുതുക്കല്‍ എത്രത്തോളം ബുദ്ധിമുട്ടാണ്? [edit]

LocalSettings.php എന്ന ഫയല്‍ മാത്രമാണ് താങ്കള്‍ തിരുത്തിയിട്ടുള്ളതെങ്കില്‍ വേര്‍ഷന്‍ 1.5 അല്ലങ്കില്‍ അതില്‍ പുതിയതില്‍ പുതുക്കല്‍ വളരെ ലളിതമാണ്. ഏതാനം മിനിറ്റുകളേ മനുഷ്യപ്രയത്നം ആവശ്യമായി വരൂ. ഡേറ്റാബേസ് സ്കീമയിലെ മാറ്റങ്ങള്‍ക്ക് ഡേറ്റാബേസിന്റെ വലിപ്പത്തിനനുസരിച്ച് സമയമെടുക്കും - ദശലക്ഷക്കണക്കിനു താളുകള്‍ ഉള്ള വിക്കികളില്‍ മണിക്കൂറുകള്‍ എടുക്കും, പക്ഷേ ഏതാനം ആയിരം താളുകള്‍ ഉള്ളവയ്ക്ക് സെക്കന്റുകള്‍ മാത്രമേ വേണ്ടിവരൂ.

ചെറിയ പുതുക്കല്‍, ഒരു വലിയ വേര്‍ഷനുള്ളില്‍, ഉദാഹരണത്തിന് 1.13.0 യില്‍ നിന്ന് 1.13.1 ലേക്ക്, സ്കീമയുടെ മാറ്റമേ വേണ്ട. ഫയല്‍ അപ്ഡേറ്റ് ചെയ്താല്‍ മാത്രം മതിയാവും.

1.4 അല്ലങ്കില്‍ അതിലും പഴയ വേര്‍ഷനുകളില്‍ നിന്ന് പുതുക്കല്‍ എന്നത് സങ്കീര്‍ണ്ണമാണ്, കാരണം പുതിയവയില്‍ UTF-8 ഒഴികെയുള്ള കാരക്റ്റര്‍ സെറ്റുകളുടെ പിന്തുണ ഒഴിവാക്കിയിരിക്കുന്നു, അതുകൊണ്ട് എഴുത്തുകളുടെ കൂട്ടത്തിന്റെ സംഭരണത്തിന്റെ സ്കീമ വ്യത്യാസമാണ്. ദയവായി UPGRADE എന്ന ഫയലിലെ ബന്ധപ്പെട്ട ഭാഗം വായിക്കുക.

താങ്കള്‍ താങ്കളുടെ സോഴ്സ് കോഡില്‍ മാറ്റും വരുത്തുകയും അവയില്‍ മാറ്റം വരുത്താന്‍ താങ്കള്‍ ആഗ്രഹിക്കുന്നുമില്ലങ്കിലും പുതുക്കല്‍ ബുദ്ധിമുട്ടായേക്കാം. ഡിഫ് (diff), പാച്ച് (patch) തുടങ്ങിയ ഉപകരണങ്ങള്‍ ഉപകാരപ്പെട്ടേക്കാം. താങ്കളുടെ എക്സ്റ്റെന്‍ഷനുകള്‍ തയ്യാറാക്കാതെ ശ്രമിക്കുന്നതും ബുദ്ധിമുട്ടാകാന്‍ കാരണമാകുന്നതാണ്. മീഡിയവിക്കി പുതുക്കുമ്പോള്‍ തന്നെ എക്സ്റ്റെന്‍ഷനുകളും പുതുക്കുക.

വളരെ പഴയ വേര്‍ഷനില്‍ നിന്ന് എങ്ങിനെ പുതുക്കാം? ഒരൊറ്റ മാറ്റം കൊണ്ടോ, പലപടികളായോ? [edit]

ഒരൊറ്റമാറ്റം കൊണ്ടു തന്നെ പഴയ വേര്‍ഷനില്‍ നിന്നും പുതിയ സ്ഥിരതയാര്‍ന്ന വേര്‍ഷനിലേക്ക് മാറാന്‍ സാധിക്കും. ബഹുഭൂരിഭാഗം അവലോകനങ്ങളും പരിശോധനകളും വെളിവാക്കുന്നതു പ്രകാരം ഒരൊറ്റ മാറ്റം കൊണ്ടു തന്നെ ഫലപ്രദമായി സാധിക്കുന്നതാണ്.

ഇതു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, മെയിലിങ് ലിസ്റ്റിലെ ഈ എഴുത്ത് കാണുക.

ബാക്ക്‍‌അപ് എടുക്കേണ്ടതാവശ്യമാണോ? [edit]

ചെറിയ ഉത്തരം: ആണ്.

വലിയ ഉത്തരം: ഇനിപറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കും (ക) താങ്കളുടെ വിവരങ്ങളുടെ മൂല്യം, (ഖ) ബാക്ക്‍‌അപ് എടുക്കല്‍ എത്രത്തോളം ബുദ്ധിമുട്ടാണ് (ഗ) മൈഎസ്.ക്യു.എല്‍. പരിപാലനത്തിലും കാര്യനിര്‍വഹണത്തിലും താങ്കള്‍ എത്രത്തോളം വൈദഗ്ദ്ധ്യം ഉണ്ട്.

പുതുക്കലില്‍ സംഭവിച്ചേക്കാവുന്ന പരാജയം താങ്കളുടെ ഡേറ്റാബേസിനെ രണ്ട് വേര്‍ഷനുകള്‍ക്കുമിടയിലുള്ള അസ്ഥിരമായ അവസ്ഥയിലെത്തിക്കും. ചിലപ്പോള്‍ പ്രധാനപ്പെട്ട ഒരു റ്റേബിളിനെ താത്കാലിക നാമത്തിലേക്കു മാറ്റുകയും തുടര്‍ന്നുള്ള പുതക്കലുകള്‍ പരാജയപ്പെടുകയും ചെയ്തേക്കാം. ഒരു ഫീല്‍ഡിനെ ശരിയല്ലാത്ത ഡേറ്റാ റ്റൈപ്പ് ആയി നിര്‍വചിച്ചേക്കാം. വളരെ അപൂര്‍വമായി പുതുക്കലില്‍ ശരിയാക്കാന്‍ സാധിക്കാത്ത വിധത്തില്‍ വിവരങ്ങള്‍ നഷ്ടപ്പെട്ടേക്കാം. മിക്കപ്രാവശ്യവും വിവരങ്ങളിലുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ വിദഗ്ദ്ധനായ ഒരു കാര്യനിര്‍വാഹകനു ശരിയാക്കാന്‍ സാധിക്കും.

തിരിച്ചുശരിയാക്കല്‍ പലപ്പോഴും സങ്കീര്‍ണ്ണമായിരിക്കും. താങ്കള്‍ ബാക്ക്‍‌അപ് എടുത്തിട്ടില്ലങ്കില്‍ താങ്കളെ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറായി എന്നു വരില്ല. ശരിയായ രീതി എന്തെന്നാല്‍ - താങ്കള്‍ ബാക്ക്‍‌അപ് ഉപയോഗിച്ച് പഴയ വേര്‍ഷന്‍ പ്രവര്‍ത്തിപ്പിക്കുകയും, പ്രശ്നത്തിനിടയാക്കിയ സാഹചര്യം ബഗ് ആയി അറിയിക്കുകയുമാണ്.

എന്റെ LocalSettings.php സൂക്ഷിച്ചു സംരക്ഷിക്കേണ്ട ഒന്നാണോ? [edit]

അതെ, താങ്കള്‍ക്കതില്‍ ചെറിയമാറ്റങ്ങള്‍ വരുത്താവുന്നതാണ്. LocalSettings.php വലിയതോതില്‍ പിന്നോട്ട് ഇണങ്ങിപ്പോകുന്ന ഒന്നാണ്. അപ്രകാരമല്ലാതെ LocalSettings.php എന്ന ഫയലില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പുറത്തിറക്കല്‍ കുറിപ്പുകളുടെ "configuration changes" എന്ന ഭാഗത്ത് കാണാവുന്നതാണ്.

ഓണ്‍ലൈനായിരിക്കുമ്പോള്‍ എന്റെ വിക്കി പുതുക്കാമോ? [edit]

പുതുക്കാം.

താങ്കള്‍ ചെറിയ വേര്‍ഷനുകള്‍ തമ്മിലാണ് പുതുക്കുന്നതെങ്കില്‍, സോഴ്സ് ഫയലുകള്‍ പുതുക്കുക മാത്രമാണ് താങ്കള്‍ ചെയ്യേണ്ടത്.

വലിയ വേര്‍ഷന്‍ വ്യത്യാസമുണ്ടെങ്കില്‍, ചെയ്യേണ്ട കാര്യങ്ങള്‍ താഴെ: 1.മീഡിയവിക്കി പുതിയ ഡയറക്റ്ററിയിലേയ്ക്ക് ഇടുക
2. പുതിയ ഡയറക്റ്ററി‍ സാധുവായ LocalSettings.php ചേര്‍ത്ത് സജ്ജമാക്കുക
3. പഴയ ഡയറക്റ്ററിയിലെ LocalSettings.php ഫയല്‍ read-only ആക്കുക

$wgReadOnly = 'Upgrading to MediaWiki 1.20.6';

4. പുതിയ ഡയറക്റ്ററിയിലെ പുതുക്കല്‍ സ്ക്രിപ്റ്റ് പ്രവര്‍ത്തിപ്പിക്കുക
5. പുതിയ ഡയറക്റ്ററിയും പഴയ ഡയറക്റ്ററിയും തമ്മില്‍ മാറ്റുക.

ദൃശ്യമണ്ഡലത്തില്‍ മാറ്റം വരുത്തല്‍ [edit]

ലോഗോ എങ്ങിനെ മാറ്റാം? [edit]

എല്ലാ താളിന്റേയും മുകളില്‍ ഇടത്തറ്റത്തായി കാണുന്ന ലോഗോ നിര്‍ണ്ണയിക്കുന്നത് LocalSettings.php എന്ന ഫയലിലെ $wgLogo ക്രമീകരണ വരിയാണ്.

ലോഗോ മാറ്റാനായി രണ്ട് വഴികളുണ്ട്:

താങ്കളുടെ വിക്കിയില്‍ ഒരു ചിത്രം അപ്‌ലോഡ് ചെയ്യുക, അതിന്റെ വിലാസം ഉപയോഗിക്കുക. ഇങ്ങിനെ ചെയ്യുമ്പോള്‍ ചിത്രം മാറ്റാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് അത് സംരക്ഷിച്ചിരിക്കണം.

പിന്നീട് 'LocalSettings.php എന്ന ഫയലില്‍ $wgLogo എന്ന വരി ചേര്‍ക്കുക, ഉദാഹരണത്തിന്:

$wgLogo = 'http://yourwiki.org/wiki/images/6/62/photoname.jpg'; 

അല്ലങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ (ഉദാ: എഫ്.റ്റി.പി.) ഒരു ചിത്രം സെര്‍വറില്‍ അപ്‌ലോഡ് ചെയ്യുക, 'LocalSettings.php എന്ന ഫയലില്‍ $wgLogo എന്ന വരി ചേര്‍ക്കുക, ഉദാഹരണത്തിന്:

$wgLogo = "{$wgScriptPath}/photoname.jpg";

ഇവിടെ ചിത്രം LocalSettings.php ഫയലിന്റെ അതേ ഫോള്‍ഡറില്‍ ആയിരിക്കണം

LocalSettings.php ഫയലിന്റെ ഒടുവിലായി ഈ വരി ചേര്‍ക്കുന്നതാണ് ബുദ്ധി, പ്രത്യേകിച്ച് $wgStylePath, $wgUploadPath തുടങ്ങിയവ താങ്കള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍


Caution! Caution: മീഡിയവിക്കി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സ്വതവേ ലഭിക്കുന്ന ലോഗോ മാറ്റുന്നത് ഒഴിവാക്കുക (/skins/common/images/wiki.png); പുതുക്കുമ്പോള്‍ ഇത് വീണ്ടും പഴയപടിയാകും.

വഴികാട്ടി: ലോഗോ ചിത്രം 135 x 135 പിക്സലുകള്‍ ഉണ്ടായിരിക്കണം.

മുകളില്‍ ഇടത് മൂലയിലുള്ള ലോഗോ എങ്ങിനെ ക്രമീകരിക്കാം? സാധ്യമാണോ? [edit]

ലോഗോ എന്നത് pBody ഭാഗം ഇല്ലാത്ത പോര്‍ട്ട്‌‌ലറ്റ് ആണ്. p-logo എന്ന ഐ.ഡി. ഉപയോഗിച്ചാണത് തിരിച്ചറിയുന്നത്. wgLogo' എന്ന ചരമുപയോഗിച്ചാണ് പിന്നിലെ ചിത്രം നിര്‍വചിക്കുന്നത്, /includes/DefaultSettings.php എന്ന ഫയലിലാണതുണ്ടാവുക. ഈ സ്ഥാനം സിസ്റ്റം റൂട്ടുമായിട്ടല്ല, വെബ് സെര്‍വര്‍ റൂട്ടിനെ അപേക്ഷിച്ചായിരിക്കുമെന്നോര്‍ക്കുക. അത് പറഞ്ഞുകൊടുക്കുന്നത് തെറ്റാണെങ്കില്‍ താളില്‍ ഒരു ചിത്രവുമുണ്ടാകില്ല, വെബ് സെര്‍വറിന്റെ തെറ്റുപറ്റല്‍ രേഖ (error log) പരിശോധിച്ച് ചിട്ടപ്പെടുത്തുക. p-logo ആവശ്യത്തിനു വലിയതായിരിക്കണം. ഇത് സ്റ്റൈല്‍‌ഷീറ്റില്‍ p-logo സ്റ്റൈലിലാവും ഉണ്ടാവുക (മോണോബുക്ക് എങ്കില്‍ Main.css എന്ന സ്റ്റൈല്‍ഷീറ്റില്‍), സ്വതവേ ഉള്ളത് ഇപ്രകാരം ആയിരിക്കും:

#p-logo {
    z-index: 3;
    position:absolute; /*needed to use z-index */
    top: 0;
    left: 0;
    height: 155px;
    width: 12em;
    overflow: visible;
}

എങ്ങിനെ മുകളില്‍ ഇടത്തുഭാഗത്തുള്ള ലോഗോയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വേണ്ട യു.ആര്‍.എല്‍. ക്രമീകരിക്കാം? [edit]

സ്വതവേ, ലോഗോയിലെ ക്ലിക്ക് താങ്കളെ പ്രധാനതാളിലാണെത്തിക്കുക. പ്രധാന താളാണ് താങ്കള്‍ക്ക് മാറ്റേണ്ടതെങ്കില്‍ MediaWiki:Mainpage തിരുത്തുക. മറ്റേതെങ്കിലും യു.ആര്‍.എല്‍. ആണ് വേണ്ടതെങ്കില്‍, മോണോബുക്ക് രൂപത്തിന് Monobook.php തിരുത്തുക. ഇനിപറയുന്ന ഭാഗം കണ്ടെത്തി <?php echo htmlspecialchars($this->data['nav_urls']['mainpage']['href'])?> താങ്കള്‍ക്കാവശ്യമുള്ള യു.ആര്‍.എല്‍. <?php $this->msg('mainpage') ?> താങ്കള്‍ക്കിഷ്ടപ്പെട്ട ലിങ്ക് തലക്കെട്ട് - എന്നമട്ടില്‍ മാറ്റുക

താങ്കളുടെ റൂട്ടിലേക്ക് മാറ്റുന്നതിന്റെ ഉദാഹരണം

കണ്ടെത്തുക:

         ?>href="<?php echo htmlspecialchars($this->data['nav_urls']['mainpage']['href'])?>" <?php
        ?>title="<?php $this->msg('mainpage') ?>"></a>

മാറ്റുക:

         ?>href="/" <?php
        ?>title="Root Page Name"></a>

ലോഗോയുടെ വലിപ്പം കുറയ്ക്കല്‍ [edit]

ലോഗോയുടെ വലിപ്പം കുറയ്ക്കാനുള്ള തിരുത്തലുകള്‍ നടത്തുമ്പോള്‍, #p-logo a, #p-logo a:hover തുടങ്ങിയവയും തിരുത്തേണ്ടത് ആവശ്യമാണ്. സ്വതവേ അവ ഇങ്ങിനെ ആയിരിക്കും:

#p-logo a,
#p-logo a:hover {
   display: block;
   height: 200px;
   width: 12.2em;
   background-repeat: no-repeat;
   background-position: 35% 50% !important;
   text-decoration: none;
}

ഈ ചെറിയ മാറ്റം എല്ലാത്തിന്റെയും വലിപ്പം പുനര്‍നിര്‍ണ്ണയിക്കും..

#p-logo,
#p-logo a,
#p-logo a:hover {
   height: 75px;
}

ലോഗോയ്ക്കും വശത്തെ വരിയ്ക്കും ഇടയിലുള്ള ഇട നിര്‍ണ്ണയിക്കുന്ന ഒരു നിയമം കൂടിയുണ്ട്, സ്വതവേ അത് ഇപ്രകാരമായിരിക്കും:

#column-one { padding-top: 160px; }

ലോഗോ വേണ്ടയെങ്കില്‍ wgLogo എന്ന ചരം കമന്റ് ചെയ്യുക. പിന്നീട് column-one പാഡിങ് ചെറിയൊരു വിലയിലേക്ക് (ഉദാ:21) മാറ്റുക:

#column-one { padding-top: 21px; }

സി.എസ്.എസ്. ഫയല്‍ നേരിട്ട് തിരുത്തേണ്ട കാര്യമില്ല. <താങ്കളുടെ വിക്കിയുടെ യു.ആര്‍.എല്‍>?title=MediaWiki:Monobook.css എന്ന താളില്‍ ചെല്ലുക, തിരുത്താനുള്ള ലിങ്ക് ഞെക്കുക മാറ്റങ്ങള്‍ വരുത്തുക. MediaWiki:Monobook.css എപ്പോഴും സ്വതവേയുള്ള main.css ഫയലിന്റെ ഉള്ളടക്കത്തെ അതിലംഘിക്കും.

എങ്ങിനെ ബ്രൌസറിന്റെ അഡ്രസ് ബാറില്‍ കാണുന്ന ഐകോണ്‍ മാറ്റാം (ഫേവൈകോണ്‍)? [edit]

  • താങ്കളുടെ ഡൊമൈന്‍/സബ്‌ഡൊമൈനിന്റെ റൂട്ടിലേക്ക് താങ്കളുടെ favicon.ico അപ്‌ലോഡ് ചെയ്യുക, പേര് favicon.ico എന്നു തന്നെയാണെന്നും അത് ഇംഗ്ലീഷ് ചെറിയക്ഷരത്തിലാണെന്നുമുറപ്പു വരുത്തുക.
  • അല്ലങ്കില്‍ LocalSettings.php ഫയലിലെ $wgFavicon എന്നത് തിരുത്താനായി $wgFavicon = "$wgScriptPath/path/to/your/favicon.ico"; ചേര്‍ക്കുക.

ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് Manual:$wgFavicon കാണുക.

വഴികാട്ടി: ഫേവൈകോണ്‍ ചിത്രം 16 x 16 പിക്സലിലോ 32 x 32 പിക്സലിലോ ഉള്ളതായിരിക്കണം

റീറൈറ്റ് നിയമം [edit]

.htacces ലുള്ള റീറൈറ്റ് വരി ഉപയോഗിച്ച് യു.ആര്‍.എലില്‍ നിന്നും "index.php" എടുത്തു കളയുന്നുണ്ടെങ്കില്‍. താങ്കള്‍ .ico ഫയലിനായി ഒരു ഒഴിവാക്കല്‍ എഴുതി നല്‍കേണ്ടി വരും. താഴെ കൊടുക്കുന്ന വരി .htaccess -ല്‍ ചേര്‍ക്കുക:

RewriteRule .*\.ico$ - [L]

ഈ വരി index.php യെ കുറിച്ചുള്ള വരിയ്ക്കു മുമ്പായി കൊടുത്തിരിക്കണം.

അക്ഷരതുല്യത [edit]

ഫേവൈകോണ്‍ ഫയല്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ പേര് ഇംഗ്ലീഷ് ചെറിയക്ഷരത്തിലായിരിക്കാന്‍ ശ്രദ്ധിക്കുക ("favicon.ico" സമമല്ല "Favicon.ico"). നിരവധി സെര്‍വറുകള്‍ (ഉദാഹരണം: യുണിക്സ് പോലുള്ള ഓപറേറ്റിങ് സിസ്റ്റം) അങ്ങിനെയല്ലങ്കില്‍ കണ്ടെത്താന്‍ കഴിവുള്ളവയായിരിക്കില്ല.

നാവിഗേഷന്‍ ബാര്‍ എങ്ങിനെ ക്രമീകരിക്കാം? [edit]

മോണോബുക്ക് സ്കിന്‍ ഉപയോഗിക്കുമ്പോള്‍ എല്ലാ താളിന്റേയും ഇടുത്തായി കാണുന്ന നാവിഗേഷന്‍ ബാര്‍ നിര്‍ണ്ണയിക്കുന്നത് വിക്കിയിലെ MediaWiki:Sidebar എന്ന താളാണ്. ഇത് ക്രമീകരിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ക്ക് നാവിഗേഷന്‍ ബാര്‍ കാണുക.

എല്ലാ താളിലും വേണ്ട സന്ദേശം (സൈറ്റ്നോട്ടീസ്) എങ്ങിനെ കൊടുക്കാം? [edit]

വേണ്ട എഴുത്ത് MediaWiki:Sitenotice എന്ന താളില്‍ കൊടുക്കുക. അത് എല്ലാ താളിലും മുകളിലായി അത് കാണാവുന്നതായിരിക്കും.

പ്രധാന താള്‍ എങ്ങിനെ മാറ്റാം? [edit]

സ്വതവേ, കാണുന്ന താളാണ് മീഡിയവിക്കി പ്രധാനതാള്‍ എന്ന തലക്കെട്ടില്‍ നല്‍കുന്നത്. MediaWiki:Mainpage എന്നത് തിരുത്തില്‍ അത് മറ്റൊരു തലക്കെട്ടിനു കൊടുക്കാവുന്നതാണ്. സൈഡ്ബാറിലെ കണ്ണി ഇതുമൂലം മാറുന്നില്ലങ്കില്‍ MediaWiki:Sidebar തിരുത്തുക.

എങ്ങിനെ പ്രധാനതാളിന്റെ ടൈറ്റില്‍ തിരുത്താം? [edit]

1.14 മുതല്‍ mediawiki:Pagetitle-view-mainpage തിരുത്തി പ്രധാനതാളിന്റെ ടൈറ്റില്‍ (<title>) തിരുത്താവുന്നതാണ്. [1].

പ്രധാനതാളിന്റെ തലക്കെട്ട് എങ്ങിനെ മറയ്ക്കാം? [edit]

മീഡിയവിക്കിയില്‍ അതിനായി ഒരു സംവിധാനം ഇല്ല (bug 6129 കാണുക). പകരം താങ്കള്‍ ജാവസ്ക്രിപ്റ്റോ സി.എസ്.എസ്സോ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

മീഡിയവിക്കി 1.9 നു മുമ്പുണ്ടായിരുന്ന മാര്‍ഗ്ഗങ്ങള്‍ [edit]

മീഡിയവിക്കി 1.9 -നു മുമ്പ് രണ്ട് രീതിയില്‍ മാറ്റാമായിരുന്നു:

പാച്ച് ഉപയോഗിച്ച് [edit]

താങ്കള്‍ r17119 തരുന്ന പാച്ച് താങ്കളുടെ മീഡിയവിക്കിയിലോട്ട് ചേര്‍ത്ത്, താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടുന്നതുമാണ്

ആദ്യം, r17119 ചെയ്തിരിക്കുന്നതു പോലെ മൂന്നു വരികള്‍ കൂട്ടിച്ചേര്‍ക്കുകയോ തിരുത്തുകയോ ചെയ്യേണ്ടതാണ്.

  • skins/monobook/Skin.php ഫയലില്‍ ചേര്‍ക്കുക:
$a['class'] = 'ns-'.$wgTitle->getNamespace().'
'.($wgContLang->isRTL() ? "rtl" : "ltr").
' page-'.Sanitizer::escapeId( $wgTitle->getPrefixedText() );
  • includes/SkinTemplate.php ഫയലില്‍ ചേര്‍ക്കുക:
$tpl->set( 'pageclass', 'page-'.Sanitizer::escapeId( $wgTitle->getPrefixedText() ) );
  • includes/MonoBook.php ഫയലില്‍:
class="<?php $this->text('nsclass') ?> <?php $this->text('dir') ?>">
എന്നത് താഴെ പറയുന്നതുകൊണ്ട് മാറ്റിയെഴുതുക:
class="mediawiki <?php $this->text('nsclass') ?> <?php $this->text('dir') ?> <?php $this->text('pageclass') ?>">

രണ്ടാമത് 1.9 വേര്‍ഷനും പിന്നീടുള്ളവയ്ക്കും എന്ന ഭാഗത്ത് പറയുന്ന മാര്‍ഗ്ഗമുപയോഗിക്കുക.

ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ചുള്ള മാര്‍ഗ്ഗം [edit]

താഴെ പറയുന്ന ജാവാസ്ക്രിപ്റ്റ് താങ്കളുടെ വിക്കിയില്‍ പ്രവര്‍ത്തിക്കാതിരിക്കാനും സാധ്യതയുണ്ട് ("Main Page" എന്നത് താങ്കളുടെ വിക്കിയുടെ പ്രധാനതാളിന്റെ പേര്‍ ആയി മാറ്റുക. താങ്കളുടെ വിക്കി പഴയതെങ്കില്‍ ഇനി പറയുന്ന കോഡ് MediaWiki:Common.js അഥവാ MediaWiki:Monobook.js താളുകളൊന്നില്‍ ചേര്‍ക്കുക (പഴയതെങ്കില്‍ Monobook.js പുതിയതെങ്കില്‍ Common.js).

var isMainPage = (document.title.substr(0, document.title.lastIndexOf(" - ")) == "Main Page");
var isDiff = (document.location.search &&
                 (document.location.search.indexOf("diff=") != -1 ||
                     document.location.search.indexOf("oldid=") != -1
                 )
             );
if (isMainPage && !isDiff) {
    document.write('<style type="text/css">/*<![CDATA[*/ h1.firstHeading { display: none !important; } /*]]>*/</style>');
}

മീഡിയവിക്കി വേര്‍ഷന് 1.9, പിന്നീടുള്ളവ എന്നിവയ്ക്കുള്ള മാര്‍ഗ്ഗങ്ങള്‍‍ [edit]

1.9 -നിനും അതിനുശേഷവുമുള്ളവയ്ക്ക് (അല്ലങ്കില്‍ പുതിയ ഫയലുകള്‍ ഉള്ളവയ്ക്ക്), പ്രധാനതാളിന്റെ ടൈറ്റില്‍ മറയ്ക്കാന്‍സി.എസ്.എസ്. ഉപയോഗിക്കാം.

താങ്കളുടെ വിക്കിയില്‍ MediaWiki:Monobook.css എന്ന ഫയലില്‍ (മോണോബുക്കാണ് ഉപയോഗിക്കുന്നതെങ്കില്‍; MediaWiki:Common.css എന്ന ഫയലില്‍ കൊടുത്താല്‍ എല്ലാ രൂപത്തിനും ബാധകമായിരിക്കും) താഴെ കൊടുത്തിരിക്കുന്നത് ചേര്‍ക്കുക Add the following to the MediaWiki:Monobook.css (if you're using Monobook; otherwise add this to MediaWiki:Common.css to have it applied to all skins) on your wiki:

body.page-Main_Page h1.firstHeading { display:none; }

"Main_Page" എന്നതിനു പകരം മറ്റൊരു താളിന്റെ പേര്‍ കൊടുക്കാവുന്നതാണ്, സ്പേസിനു പകരം അണ്ടര്‍സ്കോര്‍ (_) നല്‍കുക.

തെറ്റുതിരുത്തല്‍ [edit]

ഇതൊന്നും പ്രവര്‍ത്തിക്കുന്നില്ലങ്കില്‍, താഴെ കൊടുത്തിരിക്കുന്ന സോഴ്സ് കോഡ് കണ്ടെത്തി "page-Main_Page" എന്നതിന്റെ ക്ലാസ് കണ്ടെത്തുക.

<body class="mediawiki ns-0 ltr page-Some_title">

അത്തരം ക്ലാസ് ഒന്നുമില്ലങ്കില്‍, താങ്കള്‍ക്കീ മാര്‍ഗ്ഗം ഉപയോഗിക്കാന്‍ കഴിയില്ല. താങ്കള്‍ പ്രത്യേകമുണ്ടാക്കിയതോ, കാലഹരണപ്പെട്ടതോ ആയ രൂപം ആയിരിക്കും ഉപയോഗിക്കുന്നത്.

മറ്റൊരു മാര്‍ഗ്ഗം #REDIRECT Main_Page എന്ന താളില്‍ നിന്ന് Our_Main_Page എന്നതാളിലേക്ക് ആണ്.

Wikipedia:Main Page alternatives കാണുക.

ഉള്ളടക്കത്തിന്റെ പട്ടിക എങ്ങിനെ മറയ്ക്കാം? [edit]

ഉള്ളടക്കത്തിന്റെ പട്ടിക (The table of contents - TOC) മൂന്നിലധികം ഉപവിഭാഗങ്ങള്‍ താളിലുണ്ടെങ്കില്‍ സ്വയം വരുന്ന ഒന്നാണ്. പല വിധത്തില്‍ അത് മറയ്ക്കാന്‍ കഴിയും.

ഒരു താളിന്
താളിന്റെ മൂലരൂപത്തിനുള്ളില്‍ __NOTOC__ എന്ന മാന്ത്രികവാക്ക് ഉപയോഗിക്കുക.
എല്ലാ താളുകള്‍ക്കും
പുറകേ നല്‍കിയിരിക്കുന്ന ഭാഗം MediaWiki:Common.css എന്ന താളില്‍ നല്‍കുക:
.toc, #toc { display: none; }
എന്നിരുന്നാലും ഇതൊരു ഉത്തമമാര്‍ഗ്ഗമല്ല, __FORCETOC__ അല്ലങ്കില്‍ __TOC__ തുടങ്ങിയ മാന്ത്രികവാക്കുകള്‍ ഉപയോഗിച്ച് ഉള്ളടക്കത്തിന്റെ പട്ടിക കാണണം എന്നു കൊടുത്തിരിക്കുന്ന താളുകളിലും അതു പിന്നീട് കാണാന്‍ കഴിയില്ല. കൂടുതല്‍ ലളിതവും ഗുണപ്രദവുമായ മാര്‍ഗ്ഗം /includes/parser/Parser.php എന്ന ഫയല്‍ തിരുത്തുകയും, വരി നമ്പര്‍ 3427 ലെ 4 ഉപവിഭാഗങ്ങള്‍ക്കുള്ള പരിധിയായ
(($numMatches >= 4) || $this->mForceTocPosition);
ഉയര്‍ന്ന ഒരു വില നല്‍കി (ഉദാ:10) തിരുത്തുകയുമാണ്. ഇങ്ങിനെ കൊടുത്താല്‍ അതില്‍ കൂടുതല്‍ (10-ല്‍ കൂടുതല്‍) ഉപവിഭാഗങ്ങളുള്ള താളുകളില്‍ അല്ലങ്കില്‍ __FORCETOC__ അഥവാ __TOC__ തുടങ്ങിയ മാന്ത്രികവാക്കുകള്‍ ഉപയോഗിച്ചിരിക്കുന്ന താളുകളില്‍ മാത്രമായിരിക്കും ഉള്ളടക്കത്തിന്റെ പട്ടിക വരിക
ഓരോ ഉപയോക്താവിനും
ഉപയോക്താക്കള്‍ക്ക് ഉള്ളടക്കത്തിന്റെ പട്ടിക വേണോ വേണ്ടയോ എന്നു തിരഞ്ഞെടുക്കാം. ഈ സൌകര്യം Special:Preferences എന്ന താളില്‍ നിന്ന് ഉപയോഗിക്കാവുന്നതാണ്.

ദൃശ്യമണ്ഡലത്തിലെ എഴുത്തുകള്‍ എങ്ങിനെ മാറ്റാം? [edit]

ദൃശ്യമണ്ഡലത്തിലെ എഴുത്തുകള്‍ മീഡിയവിക്കി നേംസ്പേസ് ഉപയോഗിച്ച് മാറ്റാവുന്നതാണ്. ഓരോ എഴുത്തിനും സൈറ്റിന്റെ ഭാഷയില്‍ MediaWiki:Englishmessagename എന്ന രീതിയില്‍ ഒരു താള്‍ ഉണ്ടാകും, വ്യത്യസ്തമായ ഓരോ ഭാഷയ്ക്കും അതു പോലെ തന്നെ MediaWiki:Englishmessagename/languagecode എന്ന മട്ടില്‍ താളുകള്‍ ഉണ്ടാവും. തിരുത്തുമ്പോള്‍ ആ പെട്ടിയില്‍ സ്വതവേയുള്ള എഴുത്ത് വന്നിട്ടുണ്ടാവും. ഒരു പുതിയ താള്‍ ഉണ്ടാക്കിയിടാനാണെങ്കില്‍ സ്വതവേ ഉള്ള എഴുത്ത് ആദ്യം സേവ് ചെയ്യുന്നത് വഴി വ്യത്യാസം മനസ്സിലാക്കാന്‍ കഴിയുന്നതാണ്. Manual:System message കാണുക.

  • പദ്ധതിയിലെ സന്ദേശങ്ങളുടെ പട്ടികയ്ക്കായി Special:Allmessages' കാണുക.
  • മീഡിയവിക്കി നേംസ്പേസ് പ്രവര്‍ത്തനരഹിതമാക്കാന്‍ $wgUseDatabaseMessages എന്ന സജ്ജീകരണ ക്രമീകരണം കാണുക.
  • സ്വകാര്യതാനയം, നിരാകരണങ്ങള്‍ തുടങ്ങിയ താളിനേറ്റവും അടിയിലായി കാണുന്ന കണ്ണികള്‍ ഒഴിവാക്കാന്‍ MediaWiki:Privacy, MediaWiki:Disclaimers എന്ന താളുകളിലെ ഉള്ളടക്കം ഒരൊറ്റ വ്യവകലന ചിഹ്നം ആയി മാറ്റിയാല്‍ മതി

ദൃശ്യമണ്ഡലത്തിന്റെ ഭാഷ എങ്ങിനെ മാറ്റാം? [edit]

ദൃശ്യമണ്ഡലത്തിന്റെ ഭാഷമാറ്റുന്നതിനായി LocalSettings.php എന്ന ഫയലിലെ $wgLanguageCode എന്ന വരി തിരുത്തുക, ഉദാഹരണത്തിന് മലയാളത്തിനായി:

$wgLanguageCode = "ml";

എന്നു തിരുത്തുക

തിരുത്തുന്നതില്‍ നിന്നും അജ്ഞാത ഉപയോക്താക്കളെ എങ്ങിനെ തടയാം? [edit]

The recommended method is by changing the value of the $wgGroupPermissions സജ്ജീകരിക്കല്‍ മാര്‍ഗ്ഗം തിരുത്തുന്നതാണ് നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം. LocalSettings.php തിരുത്തി ഈ വരി ചേര്‍ക്കുക:

$wgGroupPermissions['*']['edit'] = false;

ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശനം തടയല്‍, ഉപയോക്തൃഅവകാശങ്ങള്‍ എന്നീ താളുകള്‍ കാണുക.

ലോഗിന്‍ ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് ലേഖനം/തിരുത്തിയെഴുതുക തുടങ്ങിയ റ്റാബുകള്‍ ലഭിക്കാതിരിക്കാന്‍ എന്തു ചെയ്യണം? [edit]

താങ്കളുടെ വിക്കിയിലെ [[MediaWiki:Monobook.css]] തിരുത്തി, ഈ വരി ചേര്‍ക്കുക:

#ca-edit { display: none; }
  1. ca- എന്നു തുടങ്ങുന്ന നിരവധി ഐ.ഡി.കള്‍ റ്റാബുകള്‍ക്കായി അവിടെ കാണാവുന്നതാണ്.

കുറിപ്പ്: ഇത് മോണോബുക്കില്‍ (സ്വതവേ ഉള്ള രൂപം) മാത്രമേ പ്രവര്‍ത്തിക്കൂ, ആളുകളെ തിരുത്തുന്നതില്‍ നിന്നും തടയാന്‍ ഇത് പ്രാപ്തമായിരിക്കില്ല.

എന്റെ വിക്കിയില്‍ റ്റാബുകള്‍ ചേര്‍ക്കാനും/ഒഴിവാക്കാനും എന്തു ചെയ്യണം? [edit]

ഒരുദാഹരണത്തിന്, സംവാദം റ്റാബ് ഒഴിവാക്കാനും, പ്രധാന താളിലേക്ക് പോവുക എന്ന കര്‍ത്തവ്യം ചെയ്യുന്ന റ്റാബ് കൂട്ടി ചേര്‍ക്കാനും extensions/AR-Tabs.php എന്ന താളില്‍ ഇങ്ങിനെ കൂട്ടിച്ചേര്‍ക്കുക:

 <?php
 $wgHooks['SkinTemplateContentActions'][] = 'ReplaceTabs';
 function ReplaceTabs ($content_actions) {  
     unset( $content_actions['സം‌വാദം'] );    //only this to remove an action
     $maintitle = Title::newFromText(wfMsg('mainpage') );
      $main_action['main'] = array(
        'class' => false or 'selected',    //if the tab should be highlighted
        'text' => wfMsg('sitetitle'),     //what the tab says
        'href' => $maintitle->getFullURL(),   //where it links to
      );
      $content_actions = array_merge( $main_action, $content_actions);   //add a new action
      return true;
 }
 ?>

LocalSettings.php എന്ന ഫയലിന്നൊടുവില്‍

require_once("extensions/AR-Tabs.php");

എന്നു കൂട്ടിച്ചേര്‍ക്കുക.

ഒരു താളിലെ ഒരു റ്റാബ് നീക്കാന്‍ എന്താണു വഴി? [edit]

ഈ മാര്‍ഗ്ഗം മീഡിയവിക്കി വേര്‍ഷന്‍ 1.9, അതിനു ശേഷം ഇറങ്ങിയവ എന്നിവയിലേ പ്രവര്‍ത്തിക്കൂ. അതില്‍ പഴയവയ്ക്ക് ആദ്യം പാച്ച് ഉപയോഗിക്കുക.

ഉദാഹരണമായി പ്രധാനതാളിലെ സം‌വാദം താളിന്റെ റ്റാബ് നീക്കം ചെയ്യാന്‍ MediaWiki:Monobook.css എന്ന താളില്‍ ഇങ്ങിനെ ചേര്‍ക്കുക:

.page-Main_Page #ca-talk { display: none !important; }

MediaWiki:Monobook.css തിരുത്താന്‍ താങ്കള്‍ക്ക് കാര്യനിര്‍‌വാഹക നില ഉണ്ടായിരിക്കണം.

എല്ലാ താളുകളില്‍ നിന്നും ഒരു റ്റാബ് നീക്കം ചെയ്യാന്‍ എന്താണ് വഴി? [edit]

ഈ മാര്‍ഗ്ഗം മീഡിയവിക്കി വേര്‍ഷന്‍ 1.9, അതിനു ശേഷം ഇറങ്ങിയവ എന്നിവയിലേ പ്രവര്‍ത്തിക്കൂ. അതില്‍ പഴയവയ്ക്ക് ആദ്യം പാച്ച് ഉപയോഗിക്കുക.


ഉദാഹരണമായി എല്ലാ താളുകളിലേയും സം‌വാദം താളിന്റെ റ്റാബ് നീക്കം ചെയ്യാന്‍ MediaWiki:Monobook.css എന്ന താളില്‍ ഇങ്ങിനെ ചേര്‍ക്കുക:

#ca-talk { display:none!important; }

മറ്റു റ്റാബുകള്‍ക്കായുള്ളവയാണ് #ca-history, #ca-viewsource തുടങ്ങിയവ. MediaWiki:Monobook.css തിരുത്താന്‍ താങ്കള്‍ക്ക് കാര്യനിര്‍‌വാഹക നില ഉണ്ടായിരിക്കണം.

ലോഗിന്‍ ചെയ്യാത്തവര്‍ക്ക് ഉപശീര്‍ഷകങ്ങളിലെ തിരുത്തുവാനുള്ള കണ്ണി എങ്ങിനെ ലഭ്യമല്ലാതാക്കാം? [edit]

  1. സജ്ജീകരിക്കല്‍ മാര്‍ഗ്ഗത്തിലെ $wgDefaultUserOptions തിരുത്തുക എന്നതാണ് നിര്‍ദ്ദേശിക്കുന്ന വഴി. LocalSettings.php തിരുത്തി
    $wgDefaultUserOptions ['editsection'] = false;
    
    എന്നു ചേര്‍ക്കുക.
  2. അല്ലങ്കില്‍ ഓരോ രൂപത്തിനും ഉള്ള പി.എച്ച്.പി ഫയല്‍ (ഉദാ:MonoBook.php) തിരുത്തി </head> എന്നതിന്റെ മുകളിലായി ഇങ്ങിനെ കൊടുക്കുക.
<?php if(!$this->data['loggedin']) { ?>
      <style>
        #ca-edit { display: none; }
      </style>
<?php } ?>
അജ്ഞാത ഉപയോക്താക്കള്‍ക്കായി #ca-edit എന്നത് #ca-viewseource എന്നാക്കുക. പഴയവേര്‍ഷനുകളില്‍ .editsection ഉപയോഗിക്കുക.
എല്ലാ ഉപയോക്താക്കള്‍ക്കും (ലോഗിന്‍ ചെയ്തവരുള്‍പ്പടെ) അതു വേണ്ടങ്കില്‍ monobook/main.css എന്ന താള്‍ തിരുത്തി (നിര്‍ദ്ദേശിക്കുന്നില്ല!!) ഇങ്ങിനെ ചേര്‍ക്കുക:
Replace #ca-edit with #ca-viewseource if you disabled editing for anonymous users. Use .editsection for older MW versions.
#ca-edit { display: none; }
തിരുത്തുന്നതില്‍ നിന്നും അജ്ഞാത ഉപയോക്താക്കളെ എങ്ങിനെ തടയാം? എന്നതും കാണുക.

$wgDisableAnonTalk എന്നത് true ആണെങ്കില്‍ ഈ ഐപിയോടു സംവദിക്കുക എന്നത് എങ്ങിനെ ഒഴിവാക്കാം? [edit]

$wgShowIPinHeader എന്നത് false ആയി നല്‍കുക.

വലത് മുകളിലെ മൂലയിലെ അംഗത്വമെടുക്കുക / ലോഗിന്‍ ചെയ്യുക എന്നത് എങ്ങിനെ ഒഴിവാക്കാം? [edit]

Monobook.php എന്ന ഫയലിലെ ഈ വരികള്‍ മാറ്റിയെഴുതുക:

  foreach($this->data['personal_urls'] as $key => $item) {

എന്നത്

 foreach($this->data['personal_urls'] as $key => $item)  if($this->data['loggedin']==1) {

എന്നാക്കിമാറ്റുക.

അടിയിലെ എഴുത്തുകള്‍ (footer) എങ്ങിനെ ഒഴിവാക്കാം? [edit]

താങ്കളുടെ വിക്കിയില്‍ ഓരോ താളിലും താഴെയായി കാണുന്ന എഴുത്തുകള്‍ മാറ്റിയെഴുതാനോ നീക്കാനോ താങ്കള്‍ വിക്കിയുടെ രൂപം തിരുത്തിയെഴുതേണ്ടതുണ്ട്.


ഉദാഹരണം: MonoBook.php (സ്വതവേ skins ഫോള്‍ഡറിനുള്ളില്‍ കാണും) എന്ന താളില്‍ താഴെ പറയുന്ന കോഡ് കാണും:

 $footerlinks = array(
   'lastmod', 'viewcount', 'numberofwatchingusers', 'credits', 'copyright',
   'privacy', 'about', 'disclaimer', 'tagline',
  );

മുകളില്‍ കാണുന്നതില്‍ ഘടകങ്ങള്‍ ചേര്‍ത്തും നീക്കിയും ഫൂട്ടര്‍ ക്രമീകരിക്കാവുന്നതാണ്. കാഷെകള്‍ മൂലം മാറ്റങ്ങള്‍ ഉടനടി പ്രത്യക്ഷപ്പെടണമെന്നില്ല എന്നോര്‍ക്കുക.

ചില പ്രത്യേക ചരങ്ങളോ താളുകളോ മാറ്റിയും താങ്കള്‍ക്ക് ഇവ ഓരോന്നായെടുത്ത് ക്രമീകരിക്കാവുന്നതാണ്:

  • അവസാനം തിരുത്തപ്പെട്ട ദിനം(lastmod) - MediaWiki:Lastmodifiedat (വേര്‍ഷന്‍ 1.8, അതിനുശേഷമുള്ളവ) അല്ലങ്കില്‍ MediaWiki:Lastmodified (വേര്‍ഷന്‍ 1.7, അതിനുമുമ്പുള്ളവ). $wgMaxCredits സജ്ജമെങ്കില്‍, MediaWiki:Lastmodifiedatby (വേര്‍ഷന്‍ 1.8, അതിനു ശേഷമുള്ളവ) അല്ലങ്കില്‍ MediaWiki:lastmodifiedby (വേര്‍ഷന്‍ 1.7, അതിനുമുമ്പുള്ളവ). (6518 കാണുക.)
  • താള്‍ എത്രപ്രാവശ്യം എടുത്തു (viewcount)- MediaWiki:Viewcount തിരുത്തുക
  • എത്രപേര്‍ (numberofwatchingusers) താളിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നു - MediaWiki:Number of watching users pageview തിരുത്തുക. LocalSettings.php എന്ന ഫയലില്‍ $wgPageShowWatchingUsers = true; ആയി നല്‍കിയെങ്കില്‍ മാത്രമേ ഇതു പ്രത്യക്ഷപ്പെടൂ.
  • പകര്‍പ്പവകാശം (copyright) - MediaWiki:Copyright തിരുത്തുക. താളില്‍ $1 എന്നുള്ളത് താങ്കളുടെ വിക്കിയില്‍ പകര്‍പ്പവകാശം സംബന്ധിച്ച താളിലേയ്ക്കുള്ള കണ്ണിയാല്‍ മാറ്റപ്പെടും. LocalSettings.php ഫയലിലെ $wgRightsText എന്ന ചരത്തില്‍ വിക്കിയിലെ ബന്ധപ്പെട്ട താളിനായി മാറ്റിയോ, $wgRightsPage അഥവാ $wgRightsUrl എന്നതുകൊണ്ട് വിക്കിയിലെ താളിന്റെ വിലാസം കൊണ്ടോ പുറത്തുള്ള താളിന്റെ വിലാസം കൊണ്ടുമാറ്റിയോ ഇതു ചെയ്യാവുന്നതാണ്.
  • സ്വകാര്യത (privacy) - ഇതൊരു കണ്ണി മാത്രമാണ്. MediaWiki:Privacy തിരുത്തുക, കണ്ണി ശരിയാക്കാന്‍ MediaWiki:Privacypage എന്ന താള്‍ തിരുത്തുക.
  • വിവരണം (about) - ഇതൊരു കണ്ണി മാത്രമാണ്.MediaWiki:Aboutsite തിരുത്തുക, കണ്ണി ശരിയാക്കാന്‍ MediaWiki:Aboutpage എന്ന താള്‍ തിരുത്തുക.
  • നിരാകരണം (disclaimer) - ഇതൊരു കണ്ണി മാത്രമാണ്. MediaWiki:Disclaimers തിരുത്തുക, കണ്ണി ശരിയാക്കാന്‍ MediaWiki:Disclaimerpage എന്ന താള്‍ തിരുത്തുക.
  • റ്റാഗ്‌ലൈന്‍ (tagline) - ഇപ്പോള്‍ ഉപയോഗിക്കുന്നില്ല

ഇവയും കാണുക: Footer, Manual:Skinning#Footer, Manual:Configuration settings#Copyright

ഫൂട്ടറില്‍ വരി താഴേയ്ക്കു മാറാന്‍

വരികള്‍ താഴേയ്ക്ക്മാറാന്‍ MessagesEn.php എന്ന ഫയലില്‍ Content is available under എന്നതു തിരയുക, എന്നിട്ട് അതിനു ശേഷം ലൈന്‍ ബ്രേക്കുകള്‍ നല്‍കുക, ഇതുപോലെ '<br />Content is available under $1.<br />',. ശ്രദ്ധിക്കുക:സിസ്റ്റം സന്ദേശം മാത്രം തിരുത്തി <br /> എന്നു സന്ദേശത്തിനു മുമ്പോ പിന്‍‌പോ ചേര്‍ത്തും ഇതു സാദ്ധ്യമാണ്.

ഫൂട്ടറിലെ ചിത്രം എങ്ങിനെ തിരുത്താം/ ഒഴിവാക്കാം? [edit]

"Powered by MediaWiki" എന്ന ചിത്രം മറയ്ക്കാന്‍ താങ്കളുടെ വിക്കിയുടെ MediaWiki:Common.css എന്ന താളില്‍ ഇങ്ങിനെ ചേര്‍ക്കുക:

#f-poweredbyico { display: none; }

താങ്കള്‍ക്കത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നുണ്ടെങ്കില്‍ /skins/MonoBook.php എന്ന ഫയല്‍ തിരുത്തിയെഴുതേണ്ടതുണ്ട്, "Powered by MediaWiki" എന്ന ചിത്രത്തെ സംബന്ധിച്ച കോഡ് താഴെ കൊടുത്തിരിക്കുന്നു:

<?php
                if($this->data['poweredbyico']) { ?>
                                <div id="f-poweredbyico"><?php $this->html('poweredbyico') ?></div>

ചിത്രം എടുത്തുകളയാനോ, ചിത്രത്തില്‍ മാറ്റം വരുത്താനോ ആണു താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ താങ്കള്‍ poweredbyico എന്ന ചരം എങ്ങോട്ടാണെന്നു കണ്ടെത്തണം. അത് skins/common/images/ എന്ന ഡയറക്റ്ററിയില്‍ poweredby_mediawiki_88x31.png എന്ന പേരിലുണ്ടാവും.

ലോഗോയില്‍ താങ്കള്‍ക്ക് തൃപ്തിയുണ്ടെങ്കില്‍ (ഇല്ലങ്കിലും) - അതിലുള്ള കണ്ണിമാത്രമാണ് മാറ്റേണ്ടതെങ്കില്‍ includes\Skin.php. എന്ന ഫയലിലെ getPoweredBy() എന്ന ഫങ്ഷണിലെ $img = '<a href="http://www.mediawiki.org/"><img src="'.$url.'" alt="Powered by MediaWiki" /></a>'; എന്ന വരി എന്താണോ വേണ്ടത് അതായി തിരുത്തുക.

ഓരോ താളിന്റേയും തലക്കെട്ട് (<title>) എങ്ങിനെയാണ് മാറ്റുക? അതിനെവിടെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്? [edit]

താങ്കള്‍ക്ക് തിരുത്തേണ്ട ബഹുഭൂരിഭാഗം എഴുത്തുകളും മീഡിയവിക്കി എന്ന നാമമേഖലയില്‍ ലഭ്യമാണ്.

അത്തരത്തിലുള്ള തലക്കെട്ട്, എഴുത്തുകള്‍, അറിയിപ്പുകള്‍ തുടങ്ങിയവയൊക്കെ തിരുത്താനായി Special:Allmessages എന്ന താളില്‍ ചെല്ലുക, അവിടെ താങ്കള്‍ക്ക് ബന്ധപ്പെട്ട എഴുത്തുകളുള്ള താളുകള്‍ കാണാവുന്നതും അങ്ങോട്ട് ചെല്ലാവുന്നതാണ്. ഒരു കാര്യനിര്‍വാഹകന്‍/കാര്യനിര്‍വാഹക ആയി ലോഗിന്‍ (ഇന്‍സ്റ്റോള്‍ ചെയ്തിരുന്നപ്പോള്‍ ഉണ്ടാക്കിയ അംഗ്വതം പോലുള്ളവ) ചെയ്തിരുന്നാലേ അത്തരത്തിലുള്ള മീഡിയവിക്കി നാമമേഖലയിലുള്ള എഴുത്തുകള്‍ താങ്കള്‍ക്ക് തിരുത്തുവാന്‍ കഴിയൂ.

ബൌസറിന്റെ ടൈറ്റില്‍ ആണ് താങ്കള്‍ക്ക് തിരുത്തേണ്ടതെങ്കില്‍ MediaWiki:Pagetitle എന്ന താളില്‍ ചെല്ലുക, തിരുത്തുക. വിക്കിയിലെ മറ്റേതൊരു താളും പോലെയാണത്.

പുതിയ വേര്‍ഷന്‍ മീഡിയവിക്കികളില്‍ $1 - {{SITENAME}} എന്നാവും MediaWiki:Pagetitle എന്ന താളില്‍ ഉണ്ടാവുക. {{SITENAME}} എന്നത് താങ്കള്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ സൈറ്റിനു നല്‍കിയ പേര് കൊണ്ട് മാറ്റപ്പെടുന്നതാണ്. {{SITENAME}} എന്നത് തെറ്റായ പദമാണ് തരുന്നതെങ്കില്‍ LocalSettings.php എന്ന ഫയലിലെ $wgSitename എന്നത് മാറ്റിയെഴുതി താങ്കള്‍ക്കത് ശരിയാക്കാവുന്നതാണ്.


LocalSettings.php ഫയലില്‍ $wgSitename ശരിയായി തന്നെ നിര്‍വചിച്ചിരിക്കുന്നു, പക്ഷേ {{SITENAME}} അപ്പോഴും തെറ്റാണെങ്കില്‍, അത് താങ്കളുടെ ഭാഷാഫയല്‍ വിക്കിപീഡിയ എന്നത് തെറ്റായി ലിപ്യന്തരണം നടത്തിയതു മൂലമാവുമാവാം. ഭാഷാഫയല്‍ തിരുത്തി അത് ശരിയാക്കുക. ഉദാഹരണമായി, താങ്കളുടെ വിക്കി ഡയറക്റ്ററിയില്‍ ഹീബ്രുഭാഷയ്ക്കുള്ള ഫയല്‍ languages/LanguageHe.php എന്നായിരിക്കും.

ശരിയായി മാറ്റിയതിനു ശേഷം താങ്കളുടെ ബ്രൌസര്‍ കാഷെ ശൂന്യമാക്കാന്‍ മറക്കരുത്.

പുറത്തേയ്ക്കുള്ള കണ്ണികള്‍ പുതിയ വിന്‍‌ഡോയില്‍ തുറക്കാന്‍ എന്തു ചെയ്യണം? [edit]

പുറത്തേയ്ക്കുള്ള കണ്ണികള്‍ പുതിയ വിന്‍ഡോയില്‍ തുറക്കല്‍ കാണുക.

യു.ആര്‍.എല്‍., റ്റാഗുകള്‍ മുതലായവ മീഡിയവിക്കി സ്വയം ക്രമീകരിച്ചു കാണിക്കുന്നത് എങ്ങിനെ തടയാം? [edit]

"<nowiki>" എന്ന റ്റാഗ് യു.ആര്‍.എല്‍., റ്റാഗ് തുടങ്ങിയവയുടെ കൂടെ ഉപയോഗിക്കുക. ഉദാ:

svn co <nowiki>http://somwhere.in.the.net/myproject/</nowiki>

സൃഷ്ടിക്കുന്ന ഫലം:svn co http://somewhere.in.the.net/myproject/

ഉപയോക്താക്കള്‍ സേവ് ചെയ്യുന്നതിനു മുമ്പ് പ്രിവ്യൂ കാണുന്നത് എങ്ങിനെ നിര്‍ബന്ധമാക്കാം? [edit]

Manual:Force preview, Extension:ForcePreview എന്നിവ കാണുക.

തിരുത്തുന്ന താളില്‍ കൂടുതല്‍ ബട്ടണുകള്‍ എങ്ങിനെ ചേര്‍ക്കാം? [edit]

താളില്‍ തിരുത്താനുള്ള പെട്ടിയുടെ മുകളിലായി കാണുന്ന റ്റൂള്‍ബാറില്‍, ജാവസ്ക്രിപ്റ്റ് ഉപയോഗിച്ച് ബട്ടണുകള്‍ ചേര്‍ക്കാം. അതിനായി MediaWiki:Common.js എന്ന താളില്‍ mwCustomEditButtons എന്ന എഴുത്തുപയോഗിച്ച് ബട്ടണുകള്‍ രജിസ്റ്റര്‍ ചെയ്യുക. ഉദാഹരണത്തിന് വലിയ എഴുത്തിനുള്ള ബട്ടണിനുള്ള സ്ക്രിപ്റ്റ് താഴെ കൊടുക്കുന്നു:

var button = {
        "imageFile": "images/5/56/Button_big.png",  //ബട്ടണില്‍ കാണാനുള്ള ചിത്രം (മുഴുവന്‍ യു.ആര്‍.എല്ലും കൊടുക്കാവുന്നതാണ്), വലിപ്പം 22x22 പിക്സലുകള്‍ ആയിരിക്കും
        "speedTip": "big text",    //മൌസ് മുകളില്‍ വരുമ്പോള്‍ കാണിക്കേണ്ട എഴുത്ത്
        "tagOpen": "<big>",        //ഖണ്ഡത്തിനു മുമ്പായി വരേണ്ട കോഡ്
        "tagClose": "</big>",      //ഒടുവിലായി വരേണ്ട കോഡ് (വേണമെങ്കില്‍)
        "sampleText": "big text"   //ഖണ്ഡത്തിനുള്ളില്‍ വരേണ്ട എഴുത്തിനുദാഹരണം
};
mwCustomEditButtons.push(button);

വ്യത്യസ്തങ്ങളായ കൂടുതല്‍ അക്ഷരങ്ങള്‍, അല്ലങ്കില്‍ റ്റാഗുകള്‍ - തിരുത്താനുള്ള താളില്‍ ചേര്‍ക്കാന്‍ പാകത്തില്‍ എങ്ങിനെ തയ്യാറാക്കി നിര്‍ത്താം? [edit]

കൂടുതല്‍ അക്ഷരങ്ങള്‍ മുതലായവ തിരുത്താനുള്ള പെട്ടിയുടെ അടിയിലായി കാണാനായുള്ള മാര്‍ഗ്ഗത്തിനായി Extension:CharInsert കാണുക.

അടിസ്ഥാന ഉപയോഗം [edit]

എങ്ങിനെ ഒരു താള്‍ തിരുത്താം? [edit]

ഒരു താള്‍ തിരുത്താന്‍, ഓരോ താളിലേയും തിരുത്തുക എന്ന കണ്ണിയില്‍ ഞെക്കിയാല്‍ മതിയാവും. സ്വതവേയുള്ള മോണോബുക്ക് രൂപത്തില്‍ ഇത് താളിന്റെ മുകള്‍ഭാഗത്തായി റ്റാബ് ആയി കാണും. അതു ഞെക്കിയാല്‍ ഒരു ഫോം വരികയും ഫോമില്‍ താളില്‍ അപ്പോഴുള്ള എഴുത്തുകള്‍ ഉണ്ടാവുകയും ചെയ്യും. താങ്കള്‍ മാറ്റങ്ങള്‍ വരുത്തിക്കഴിയുമ്പോള്‍ സേവ് ചെയ്യുക എന്ന ബട്ടണ്‍ ഞെക്കിയാല്‍ താങ്കളുടെ തിരുത്തല്‍ പ്രാബല്യത്തില്‍ വരും

ഇതും കാണുക: MetaWiki:Help:Editing

എങ്ങിനെ ഒരു പുതിയ താള്‍ സൃഷ്ടിക്കാം? [edit]

ഒരു പുതിയ താള്‍ സൃഷ്ടിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്:

  • ഒരു താളില്‍ മറ്റൊരു താളിലേയ്ക്കുള്ള കണ്ണി സൃഷ്ടിക്കുക, ചുവന്ന കണ്ണിയില്‍ ഞെക്കിയാല്‍ താള്‍ സൃഷ്ടിക്കാം
  • താങ്കള്‍ ഉദ്ദേശിക്കുന്ന താളിലേയ്ക്ക് ബ്രൌസ് ചെയ്ത് ചെല്ലുക. ഉദാ:http://www.example.com/index.php?title=New_page, അവിടെ തിരുത്തുക എന്ന കണ്ണിയില്‍ ഞെക്കുക.

ചില വിക്കികളില്‍ - തിരച്ചില്‍ പരാജയപ്പെടുകയാണെങ്കില്‍ അവിടെ പുതിയ താള്‍ സൃഷ്ടിക്കാനുള്ള ലിങ്ക് ഉള്‍ക്കൊള്ളുന്നുണ്ടാവും.

Help:Starting a new page കാണുക.

ഒരു താളിന്റെ പഴയ വേര്‍ഷന്‍ എങ്ങിനെ മായ്ച്ചു കളയാം? [edit]

ഓരോ താളിന്റെയും മാറ്റത്തിന്റെ വിവരങ്ങള്‍ ഡേറ്റാബേസിലാണുണ്ടാവുക. മാറ്റങ്ങള്‍ പരിശോധിക്കാനും പഴയതിലേക്ക് തിരിച്ചു വെയ്ക്കാനും ഇതു സഹായിക്കുന്നു. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍, കാര്യനിര്‍വാഹകര്‍ക്ക് അനാവശ്യമായ വിവരങ്ങള്‍ നിയമപരമായ കാരണങ്ങള്‍ കൊണ്ടോ, ഡേറ്റാബേസിന്റെ വലിപ്പം കുറയ്ക്കുവാന്‍ വേണ്ടിയോ മറ്റോ ലഭ്യമല്ലാതെ ആക്കേണ്ടി വരും.

  • താള്‍ മായ്ച്ചതിനു ശേഷം, വേണ്ട മാറ്റം തിരഞ്ഞെടുത്ത് പുനഃസൃഷ്ടിച്ച് കാര്യനിര്‍വാഹകര്‍ക്ക് സൂക്ഷിക്കാന്‍ കഴിയുന്നതാണ്.
  • ഓവര്‍സൈറ്റ് എന്ന എക്സ്റ്റെന്‍ഷന്‍ (ഹൈഡ് റിവിഷന്‍ എന്നും അറിയപ്പെടുന്നു) ഉപയോഗിച്ചും ദോഷകരമായ പഴയരൂപങ്ങള്‍ താളിന്റെ നാള്‍വഴിയില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയുന്നതാണ്.
  • maintenance/deleteOldRevisions.php എന്ന പരിപാലന സ്ക്രിപ്റ്റ് ഉപയോഗിച്ച് വലിയതോതില്‍ താളിന്റെ പഴയരൂപങ്ങളും ബന്ധപ്പെട്ട രേഖകളും ഒഴിവാക്കാന്‍ കഴിയുന്നതാണ്.
  • കാണുക: Manual:Removing embarrassment.

തിരുത്താനുള്ള വഴികാട്ടികള്‍ എവിടെയെങ്കിലും ലഭ്യമാണോ? [edit]

തിരുത്തലിനുള്ള വളരെ അധികം വഴികാട്ടികള്‍ ലഭ്യമാണ്, വഹുഭൂരിഭാഗവും വിക്കിപീഡിയ പോലുള്ള വിക്കിമീഡിയ സംരംഭങ്ങളില്‍ തന്നെ ഉണ്ട്. വിക്കിവിന്യാസങ്ങളെ കുറിച്ചുള്ള സഹായം മെറ്റയില്‍ ലഭ്യമാണ്

അച്ചടിക്കാന്‍ പാകത്തില്‍ താള്‍ കാണാന്‍ എന്തു ചെയ്യണം? [edit]

മീഡിയവിക്കി അച്ചടിക്കാന്‍ പാകത്തില്‍ താളെടുക്കുമ്പോള്‍ സ്വയംസജ്ജമാകാനുള്ള കാസ്കേഡിങ് സ്റ്റൈല്‍ ഷീറ്റുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ബ്രൌസറിലെ പ്രിന്റ് അഥവാ പ്രിന്റ് പ്രിവ്യൂ ഉപയോഗിച്ച് താള്‍ അച്ചടിക്കാവുന്ന രൂപത്തില്‍ കാണാവുന്നതാണ്.

പണിസഞ്ചിയില്‍ ലഭ്യമായ അച്ചടിരൂപം എന്ന കണ്ണിയുപയോഗിച്ചും ഇത് സാധിക്കാവുന്നതാണ്.

വിക്കി ഇറക്കുമതി [edit]

എക്സ്.എം.എല്‍. ഡമ്പ് ഇറക്കുമതി ചെയ്യല്‍ [edit]

കാണുക Manual:Importing XML dumps

മറ്റു തരത്തിലുള്ള വിക്കിസോഫ്റ്റ്വെയറുകളിലില്‍ നിന്നും ഇറക്കുമതി ചെയ്യല്‍ [edit]

കുറിപ്പ്: താഴെയുള്ള വിവരങ്ങള്‍ മെറ്റയുടെ പഴയ പതിവായുള്ള ചോദ്യങ്ങളില്‍ നിന്ന് പകര്‍ത്തിയതാണ്. ഇത് ശരിയാക്കേണ്ടതായിരിക്കാം.

മീഡിയവിക്കിയോടൊപ്പം വിതരണം ചെയ്യുന്ന UPGRADE ഫയലില്‍ ഇറക്കുമതിയെക്കുറിച്ചുള്ള കുറച്ചു വിവരങ്ങളുണ്ട്.

അതിനു തുടര്‍ച്ചയായി, ഇവിടെ യൂസ്മോഡില്‍ നിന്നും മീഡിയവിക്കിയിലേയ്ക്ക് എങ്ങിനെ താളുകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ഇറക്കുമതി ചെയ്യാം എന്നു കൊടുക്കുന്നു:

മീഡിയവിക്കി കാസ്കേഡിങ് സ്റ്റൈലിനായി ക്യാമല്‍കേസ് (CamelCase) സ്വതവേ ഉപയോഗിക്കുന്നില്ല, താങ്കള്‍ കണ്ണികളില്‍ ബ്രായ്ക്കറ്റുകള്‍ കോഷ്ഠകങ്ങള്‍ (brackets, [[ ]] ) നല്‍കേണ്ടിവരും. ഇത് താഴെ പറയുന്ന മാര്‍ഗ്ഗത്തില്‍ ചെയ്യാവുന്നതാണ്:

ആദ്യം വേണ്ട താള്‍ ഉദാഹരണത്തിനു ImportStage1.txt എന്നത് importUseModWiki.php എന്ന സ്ക്രിപ്റ്റ് ഉപയോഗിച്ച് എടുക്കുക ( use > to pipe the output to a file ).

രണ്ടാമതായി,

sed '/Importing/!s/\ [A-Z]\w*[a-z]\w*[A-Z]\w*[a-zA-Z]/\ \[\[&\]\] /g'
    ImportStage1.txt > ImportStage2.txt

എന്നുപയോഗിക്കുക

ഇത് കാമല്‍കേസിലുള്ള കണ്ണികളുടെ സ്ഥാനത്ത് സാധാരണ രീതിയിലുള്ള കണ്ണികള്‍ സൃഷ്ടിക്കും.

ഇത് ഉപതാളുകളുടെ കണ്ണികളില്‍ പ്രവര്‍ത്തിക്കില്ല - ആരെങ്കിലും ശരിയാക്കുമോ?

പിന്നീട്,

sed 's/upload\:\w*\.\w*/http\:\/\/aberwiki\.org\/uploads\/& /g'
    ImportStage2.txt > ImportStage3.txt

എന്നുപയോഗിക്കുക; ഇത് അപ്‌ലോഡ് കണ്ണികള്‍ ശരിയാക്കും. മാറ്റത്തില്‍ എഴുത്തിനു പകരം ഫയലിന്റെ യു.ആര്‍.എല്‍ ആയി മാറ്റുകയാണ് ചെയ്യുക http://www.yourwiki.org/uploads/filename.

ഡേറ്റാബേസിലേക്ക് താഴെകൊടുത്തിരിക്കുന്ന കമാന്‍ഡ് ഉപയോഗിച്ച് ImportStage3.txt ഇറക്കുമതി ചെയ്യാന്‍ പ്രാപ്തമായിരിക്കുന്നു.

mysql -u<mysqluser> -p<yourpass> <db name> < ImportStage3.txt

ശ്രദ്ധിക്കുക: importUseModWiki.php ഫയല്‍ എസ്.ക്യു.എല്ലിനു പകരം എക്സ്.എം.എല്‍ ആണ് ഫലമായി തരുന്നതെങ്കില്‍ അതിന്റര്‍ത്ഥം താങ്കള്‍ താരതമ്യേന പുതിയ വേര്‍ഷന്‍ മീഡിയവിക്കിയാണ് ഉപയോഗിക്കുന്നത് എന്നാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങിനെ എക്സ്.എം.എല്‍ ഫയല്‍ ഇറക്കുമതി ചെയ്യാം എന്നറിയാന്‍ Importing a Wikipedia database dump into MediaWiki കാണുക.

മറ്റു തരത്തിലുള്ള ഫയലുകള്‍ ഇറക്കുമതി ചെയ്യല്‍ [edit]

മറ്റു തരത്തിലുള്ള ഫയലുകള്‍ ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ച ചില വിവരങ്ങള്‍:

സ്വയം ഇറക്കുമതി ചെയ്യാനുള്ള മീഡിയവിക്കി സ്ക്രിപ്റ്റ് [edit]

വിക്കി_ഇറക്കുമതി - മീഡിയവിക്കി സ്വയം ഇറക്കുമതി ചെയ്യാനുള്ള സ്ക്രിപ്റ്റ് കാണുക:

വിവരണം [edit]

ഈ സ്ക്രിപ്റ്റ് ഒരു മുഴുവന്‍ ഫോള്‍ഡര്‍ അങ്ങിനെ തന്നെ വിക്കിയിലേക്ക് മാറ്റാന്‍ പ്രാപ്തമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഫോള്‍ഡര്‍ ട്രീ അതേ പോലെ തന്നെ വിക്കി വര്‍ഗ്ഗത്തിന്റെ ട്രീ ആയി മാറുന്നതാണ്.

പ്രത്യേകഗുണങ്ങള്‍ [edit]

  • ഗുണപ്രദം, വിവരങ്ങളുടെ ഇരട്ടിപ്പ് ഇല്ലാതെനിലവിലുള്ള വിവരങ്ങള്‍ ഉപയോഗിച്ച് വിക്കി സൈറ്റ് നിര്‍മ്മിക്കാന്‍ സഹായിക്കുന്നു.
  • സ്ഥിരം, ഫോള്‍ഡര്‍ ട്രീ അതേപോലെ തന്നെ വിക്കി കാറ്റഗറി ട്രീ ആക്കി മാറ്റുന്നു.
  • ആധുനികം, പ്രചുരപ്രചാരത്തിലുള്ള എല്ലാ ഫയലുകളും സ്വതവേ ഇറക്കുമതി/കൈകാര്യം ചെയ്യുന്നു.
  • പൂര്‍ണ്ണം, സാധ്യമായ എല്ല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നു, ഒറ്റയൊറ്റ താളുകള്‍ കൈകാര്യം ചെയ്യുന്ന രീതികള്‍ ഉള്‍പ്പടെ.
  • ബഹുഗുണം, വളരയധികം രീതിയില്‍ പുനഃക്രമീകരിക്കാവുന്നത്.

സഹായം [edit]

wiki_import.sh $ $Revision: 1.1 $

സ്വതവേ ഫയല്‍ ഇറക്കുമതി ചെയ്യാനുള്ള മീഡിയവിക്കി സ്ക്രിപ്റ്റ്


ഉപയോഗം: wiki_import.sh [OPTIONS]...

The specification of the file-to-import is passed from standard input.

തിരഞ്ഞെടുക്കാവുന്ന വിധങ്ങള്‍:

 -s, --sect=n     the root category section of the wiki
                    of the imported article (mandatory)
 -1, --header     include standard header (category hierarchy path & notice)
 -l, --link       link to actual file on the web site
 -f, --footer     include standard footer (article category)
 -R, --res[=p]    add restricted tag in the footer
                    as '{{<Res Param|Root Category> Restricted}}'  
                    (default=`$_opt_sect')

സജ്ജീകരണങ്ങള്‍ തിരഞ്ഞെടുക്കാവുന്ന വിധങ്ങള്‍:

 -p, --php=fn     mediawiki import php script specification
 -r, --root=n     the root category name for the whole wiki site
 -m, --max=n      max_allowed_packet for mysqld to import
 -u, --user=n     wiki user used for the import
 -a, --arch=p     the root url that linked-to archive files based on

ഉദാഹരണങ്ങള്‍:

 echo ./path/to/file.ext | wiki_import.sh -1 -l -f -s 'Customer Support' -R 

കൂടുതല്‍ വിവരങ്ങള്‍ക്ക്, വിക്കി_ഇറക്കുമതി കാണുക.

കൂടുതല്‍ ക്രമീകരണങ്ങള്‍ [edit]

എങ്ങിനെ എച്ച്.റ്റി.എം.എല്‍ റ്റാഗുകള്‍ അനുവദിക്കാം? [edit]

Manual:$wgRawHtml, Manual:$wgGroupPermissions, Manual:Preventing access എന്ന താളുകള്‍ കാണുക.

Caution! Caution: ഇത് ആക്രമകാരികളായ ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പം ദുരുപയോഗിക്കാന്‍ കഴിയുന്നതാണ്.

Extension:SecureHTML, Extension:HTMLets തുടങ്ങിയ താളുകളില്‍ ഇത് എങ്ങിനെ കൂ‍ടുതല്‍ സുരക്ഷിതമായി ചെയ്യാമെന്നുണ്ട്.

എങ്ങിനെ എച്ച്.റ്റി.എം.എല്‍. ഫയലുകള്‍ അപ്‌ലോഡ് ചെയ്യുന്നത് അനുവദിക്കാം? [edit]

Manual:Allowing HTML Uploads കാണുക.

Caution! Caution: ഇത് ആക്രമകാരികളായ ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പം ദുരുപയോഗിക്കാന്‍ കഴിയുന്നതാണ്.

എന്തുകൊണ്ട്...? [edit]

..സഹായം നാമമേഖല ശൂന്യമായി ഇരിക്കുന്നു? [edit]

സ്വതന്ത്രമായ അനുമതിയില്‍ ശുദ്ധവും അന്തര്‍ദ്ദേശീയവുമായ സഹായക താളുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കുറച്ചുപേര്‍ ഇത് സാധ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്; എന്നിരുന്നാലും സഹായം നാമമേഖല ഇപ്പോള്‍ ശൂന്യമായാണ് വിതരണം ചെയ്യുന്നത്. പൊതു മണ്ഡലത്തിലുള്ള സഹായമോ, മെറ്റയിലെ സഹായത്തിനുള്ള താളുകള്‍ ചേര്‍ത്തോ, മീഡിയവിക്കി കൈപ്പുസ്തകം പകര്‍ത്തിയോ, അല്ലാതെയോ താങ്കള്‍ക്ക് സഹായം സ്വയം ചേര്‍ക്കാന്‍ എല്ലാ അവകാശവുമുണ്ട്. ഒടുവിലത്തെ രണ്ടെണ്ണം ഗ്നു സ്വതന്ത്ര പ്രമാണ അനുമതി പ്രകാരമുള്ളവയാണ്.

..എന്റെ ചില ചിത്രങ്ങള്‍ പുതുക്കലിനു ശേഷംകാണുന്നില്ല? [edit]

പല ഉപയോക്താക്കളും ഇത് അറിയിക്കുന്നുണ്ട്, പലപ്പോഴും വിക്കി പുതുക്കിയ ശേഷമോ, മറ്റൊരു സ്ഥലത്തേക്ക് മാറ്റിയശേഷമോ ആണ് ഇങ്ങിനെ സംഭവിക്കുന്നത്. ചിലപ്പോള്‍ ഫയല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഫയലിന്റെ മൈം തരം അജ്ഞാതം(MIME type of unknown / unknown) എന്നു കാണിക്കുന്നു. ചിലപ്പോള്‍ ഇതൊരു അപകടകാരിയായ പ്രമാണമായി കുറിക്കുന്നു.

ഇത് ശരിയാക്കാന്‍ maintenance/rebuildImages.php എന്ന സ്ക്രിപ്റ്റ് കമാന്‍ഡ് ലൈനില്‍ പ്രവര്‍ത്തിപ്പിക്കുക. ഇത് ഡേറ്റാബേസിലെ ഒരോ ഫയലിന്റേയും മൈം തരം സംബന്ധിച്ച വിവരങ്ങള്‍ ശരിയാക്കുന്നതാണ്.

..എല്ലാ പി.എന്‍.ജി. ഫയലുകളും ലഘുചിത്രമായി മാറുന്നില്ല? [edit]

പുതിയ വേര്‍ഷന്‍ പി.എച്ച്.പി.യിലോട്ട് മാറിയാല്‍, മൈം തരങ്ങളെ തിരി‍ച്ചറിയാന്‍ വ്യത്യസ്തമായ MimeMagic.php ഫങ്ഷന്‍ ഉപയോഗിക്കപ്പെടാനിടയുണ്ട്. അതുകൊണ്ട് മീഡിയവിക്കിയിലെ mime_content_type പി.എച്ച്.പി. ഫങ്ഷന്‍ പി.എന്‍.ജി. ചിത്രങ്ങളെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടേക്കാം. വെബില്‍ mime_content_type png എന്നു തിരഞ്ഞ് ഈ പ്രശ്നം പി.എച്ച്.പി. തലത്തില്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തുക, സാധാരണ ഇത് magic.mime എന്നത് തിരുത്തി സാധ്യമാകുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഭാഗം കാണുക.

..ചെറിയ വാക്കിനുള്ള തിരച്ചില്‍ ഒരു ഫലവും സൃഷ്ടിക്കുന്നില്ല? [edit]

സ്വതവേ മീഡിയവിക്കി MyISAM രീതി ഉപയോഗിച്ചാണ് താളിന്റെ ഉള്ളടക്കം തിരയാനുള്ള പദ്ധതി ചെയ്യുന്നത്. ഇതിന്‍പ്രകാരം നാലക്ഷരത്തില്‍ കുറവുള്ള പദങ്ങള്‍ സൂചികവത്കരിക്കപ്പെടുന്നില്ല. അതുകൊണ്ട് ഫലവും ലഭിക്കുന്നില്ല.

ഇതു മാറ്റാന്‍ മൈഎസ്ക്യുഎല്‍ ചെറിയ പദങ്ങള്‍ ശേഖരിച്ചു വെയ്ക്കാന്‍ പ്രാപ്തമാക്കേണ്ടതുണ്ട്, അതു പോലെ മീഡിയവിക്കി സൂചികയുടെ പട്ടിക നന്നാക്കേണ്ടതുമുണ്ട്.

  • മൈഎസ്ക്യുഎല്‍ പ്രാപ്തമാക്കാനായി http://dev.mysql.com/doc/refman/4.1/en/fulltext-fine-tuning.html എന്ന താള്‍ കാണുക.
  • തിരച്ചില്‍ സൂചിക പട്ടിക ശരിയാക്കാന്‍ REPAIR TABLE searchindex QUICK; എന്ന ക്വറി താങ്കളുടെ ഡേറ്റാബേസില്‍ പ്രവര്‍ത്തിപ്പിക്കുക.

..മീഡിയവിക്കി 1.21 ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ല? [edit]

മീഡിയവിക്കി 1.21 ഇപ്പോള്‍ വികസനഘട്ടത്തിലാണ്, അത് പൊതുവിതരണനത്തിനു സജ്ജമാക്കിയിട്ടില്ല. താങ്കള്‍ക്കു വേണമെങ്കില്‍ കോഡ് സബ്‌വേര്‍ഷനില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

..ഇവിടെ പ്രവര്‍ത്തിക്കുന്നില്ല? വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്! [edit]

വിക്കിപീഡിയയും മറ്റ് വിക്കിമീഡിയ വെബ്സൈറ്റുകളും ഇപ്പോള്‍ വികസനഘട്ടത്തിലിരിക്കുന്ന കോഡാണ് ഉപയോഗിക്കുന്നത്. ഈ മീഡിയവിക്കി തന്നെ 1.14alpha ആണ്. നിരവധി എക്സ്റ്റെന്‍ഷനുകളും അതിലുണ്ടാവും. ഇതിന്റെയെല്ലാം ഫലമായി ഇവയുടെ പ്രവര്‍ത്തനരീതി സാധാരണ പ്രവര്‍ത്തനരീതിയില്‍ നിന്നും വ്യത്യസ്തമായിരിക്കും.

  • ഇപ്പോള്‍ വികസനഘട്ടത്തിലിരിക്കുന്ന കോഡ് ലഭിക്കാന്‍ Important Release Notes#MediaWiki 1.14 കാണുക
  • പ്രവര്‍ത്തനത്തിലിരിക്കുന്ന വിക്കിമീഡിയ വിക്കിയുടെ പതിപ്പ് സംബന്ധമായ വിവരങ്ങളും, അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന എക്സ്റ്റെന്‍ഷനുകളെ കുറിച്ചറിയാനും വിക്കിയിലെ Special:Version എന്ന താള്‍ കാണുക.

..403 Forbidden എന്ന സന്ദേശം ഫെഡോറ സിസ്റ്റത്തില്‍ അനുമതികള്‍ സൃഷ്ടിക്കുമ്പോള്‍ കിട്ടുന്നു? [edit]

ഫെഡോറ കോര്‍ സ്വതവേ എസ്‌ഇലിനക്സ് പ്രവര്‍ത്തിപ്പിക്കുന്നു. എസ്‌ഇലിനക്സ് അനുമതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്

..സ്ഥിരമായി ലോഗ്ഡ് ഔട്ട് ആയിരിക്കുന്നു? [edit]

ഈ പ്രശ്നം സാധാരണയായി കുക്കികളും സെഷന്‍ ഡേറ്റയും ആയി ബന്ധപ്പെട്ടാണുണ്ടാവുന്നത്, ഉദാഹരണത്തിന് പിഎച്ച്പിയുടെ session.save_path [2] ക്രമീകരണത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍. ലോഗിന്‍ പ്രശ്നങ്ങള്‍ കാണുക.

..അംഗത്വമെടുക്കുന്നത് നല്ലബുദ്ധിയാണ്? [edit]

ഒരു സ്പാമര്‍ താങ്കളുടെ അംഗത്വം ഉപയോഗിക്കുന്നുവെങ്കില്‍ താങ്കള്‍ക്ക് അംഗത്വം ഒഴിവാക്കാന്‍ കഴിയുന്നതാണ്. അനുയോജ്യമായ പ്രവര്‍ത്തി അംഗത്വം തടയുകയോ പുനര്‍നാമകരണം ചെയ്യുകയോ ആണ്. എന്തുകൊണ്ടെന്ന് താഴെ കൊടുത്തിരിക്കുന്നു.

അയാളുടെതിരുത്തലുകളുടെ വരി മാത്രം യൂസര്‍ റ്റേബിളില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റുമോ?

mediawiki-l മെയിലിങ് ലിസ്റ്റില്‍ റോബ് ചര്‍ച്ച് നല്‍കിയ മറുപടിയുടെ തര്‍ജ്ജമ:

ഉപയോക്താവ് തിരുത്തലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ യൂസര്‍ റ്റേബിളില്‍ നിന്ന് വരികള്‍ എടുത്ത് കളയുന്നത് സൈദ്ധാന്തികമായി റെഫെറെന്‍ഷ്യല്‍ ഇന്റഗ്രിറ്റി നഷ്ടപ്പെടുത്തുന്ന കാര്യമാണ്. സത്യം പറഞ്ഞാല്‍ ഇതു മൂലം ശരിക്കും ഒരു പ്രശ്നം ഉണ്ടായേക്കാവുന്ന സന്ദര്‍ഭം എനിക്കു ലഭ്യമല്ല. "undefined behaviour" എന്ന് ഞങ്ങളിതിനെ വിളിക്കുന്നു.

എന്റെ നിര്‍ദ്ദേശമെന്താണെന്നു വെച്ചാല്‍ ഏതാനം പുതുക്കലുകള്‍ ഡേറ്റാബേസില്‍ നടത്തുക.

UPDATE revision SET rev_user = 0 WHERE rev_user = <current_user_id>
UPDATE archive SET ar_user = 0 WHERE ar_user = <current_user_id>

ഇത് താളിന്റെ നാള്‍വഴി പോലെയുള്ള ഭാഗങ്ങളില്‍ ആ തിരുത്തലുകള്‍ നടത്തിയത് അജ്ഞാതനാണ് എന്നു രേഖപ്പെടുത്തുന്നതിനു പ്രവര്‍ത്തിക്കും

ആ ഉപയോക്താവ് ലോഗുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ സംഗതി വഷളാകും, ഇത് എല്ലായിടത്തുനിന്നും ബന്ധപ്പെട്ട വരികള്‍ തിരഞ്ഞെടുക്കേണ്ടി വരും, ഇത് അത്ര എളുപ്പമല്ല. അതുകൊണ്ട് ഞാന്‍ പിന്താങ്ങുന്നത് അയാളെ ക്ലിപ്തമല്ലാത്ത കാലത്തേക്ക് തടയുക എന്നതാണ്.

ഉപയോക്തൃനാമം ദോഷകരമോ അംഗീകരിക്കാനാവാത്തതോ ആണെങ്കില്‍ പേരു മാറ്റുക എന്ന എക്സ്റ്റെന്‍ഷന്‍ ഉപയോഗിച്ച് അയാളുടെ പേരു മാറ്റാവുന്നതാണ്.

ആന്റി-സ്പാം [edit]

ആന്റി-സ്പാം സംബന്ധിച്ച വിവരങ്ങള്‍ക്ക് Manual:Combating spam കാണുക.

എവിടെനിന്ന് സ്പാം ബ്ലാക്‍ലിസ്റ്റ് ലഭിക്കും, അതെങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്യാം? [edit]

ഏതൊരു അംഗീകൃത എക്സ്റ്റെന്‍ഷനേയും പോലെ സ്പാം ബ്ലാക്‍ലിസ്റ്റ് എക്സ്റ്റെന്‍ഷന്‍ സബ്‌വേര്‍ഷനില്‍ ലഭ്യമാണ്. ഇന്‍സ്റ്റലേഷനും ക്രമീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് റീഡ് മീ ഫയലും എക്സ്റ്റെന്‍ഷനുള്ള താളും കാണുക.

ഒന്നിലധികം പദങ്ങള്‍ തടയാന്‍ $wgSpamRegex എങ്ങിനെ ഉപയോഗിക്കാം? [edit]

താളിന്റെ ഉള്ളടക്കത്തെ തിരഞ്ഞെടുക്കാന്‍ കഴിവുള്ള $wgSpamRegex ശക്തമായ അരിപ്പയാണ്. എന്നിരുന്നാലും regex എന്നതിനൊപ്പം ഒന്നിലധികം പദങ്ങള്‍ ചേര്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. താഴെക്കൊടുത്തിരിക്കുന്ന ഖണ്ഡം കാണുക.

$wgSpamRegexLines[] = 'display\s*:\s*none';
$wgSpamRegexLines[] = 'overflow\s*:\s*auto';
[...]
$wgSpamRegex = '/(' . implode( '|', $wgSpamRegexLines ) . ')/i';

ഈ ഉദാഹരണം ഉപയുക്തമായ വിധത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ regex എന്നതില്‍ പരസ്പരം ബാധിക്കാതെ കൊടുത്തിരിക്കുന്നു. ഇത് സര്‍വ്വസാധാരണമായ രണ്ട് സ്പാം ആക്രമണരീതികളെ തടഞ്ഞിരിക്കുന്നു.

കാണുക: Extension:SpamRegex

എവിടെ? [edit]

ഞാനൊരു ബഗ് അഥവാ വിശേഷഗുണം കണ്ടെത്തി, അതെവിടെ പ്രസിദ്ധീകരിക്കും? [edit]

ബഗ്ഗുകളും വിശേഷഗുണങ്ങളും ബഗ്സില്ലയുടെ മീഡിയവിക്കി രൂപമായ മീഡിയസില്ലയില്‍ നല്‍കുക. ഇരട്ട ഉള്‍പ്പെടുത്തലുകള്‍ ഉണ്ടാകാതിരിക്കാന്‍ ഡേറ്റാബേസ് ദയവായി പരിശോധിക്കുക.

എനിക്കൊരു അപരിചിതമായ തെറ്റ് ലഭിച്ചിരിക്കുന്നു, ഇനി എന്ത്? [edit]

  • Manual:Errors and Symptoms ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നു നോക്കുക.
  • പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക, How to debug MediaWiki കാണുക.
  • താഴെ നോക്കി എങ്ങിനെ ഡിവലപ്പേഴ്സിനേയോ അറിവുള്ള ഉപയോക്താക്കളേയോ ബന്ധപ്പെടാം എന്നു മനസ്സിലാക്കുക.

ഇവിടെ ഇല്ലാത്ത ചോദ്യമാണ് എനിക്കുള്ളത്. എങ്ങോട്ടു പോവും? [edit]

മുകളിലുള്ള ചോദ്യങ്ങളത്രയും ഉപകാരപ്രദമല്ലങ്കില്‍ ഈ വഴികള്‍ നോക്കുക:

ഭാഗ്യം എന്റെ കൂടെയല്ല. സഹായം എവിടെ കിട്ടും? [edit]

വായിക്കാന്‍ നിര്‍ദ്ദേശിക്കുന്നവ [edit]

ഭാഷ: English  • català • dansk • Deutsch • español • français • ગુજરાતી • עברית • Bahasa Indonesia • italiano • 日本語 • 한국어 • മലയാളം • occitan • polski • português • português do Brasil • русский • Türkçe • 中文 • 中文(简体)‎